ഹൈദരാബാദ്: അവാർഡ് ദാന ചടങ്ങിൽ നടി ശോഭനയുടെ സന്തോഷപ്രകടനം സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. പുരസ്കാരം സ്വീകരിച്ച് നന്ദിയും പറഞ്ഞ് തിരിച്ചുപോകുന്നതിനിടെ വേദിയിൽ വെച്ച് നടി തുള്ളിച്ചാടുന്നതാണ് വീഡിയോ.
സദസ്സിലുണ്ടായിരുന്ന ആരോ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ നിരവധി പ്രമുഖർ പങ്കുവെച്ചിട്ടുമുണ്ട്. ഹൈദരാബാദിൽ നടന്ന സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവിയുടെ ചടങ്ങിനിടെയായിരുന്നു പ്രമുഖ നർത്തകി കൂടിയായ ശോഭനയുടെ ചുവടുവെയ്പ്.
2020 പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്കാരം. സിനിമയുട സംവിധായകൻ അനൂപ് സത്യനും അവാർഡ് നേടിയിട്ടുണ്ട്. 2019 -2020 വർഷങ്ങളിലെ അവാർഡുകളാണ് സൗത്ത് ഇന്ത്യയിലെ പ്രമുഖ താരങ്ങളുടെ സാന്നിദ്ധ്യത്തിൽ വിതരണം ചെയ്തത്.
Comments