സ്വാതന്ത്ര്യ വീരന്മാരുടെ പേരുകൾ അലങ്കാരമാകും ; ദേശീയതയിൽ അലിഞ്ഞ് കശ്മീർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാതന്ത്ര്യ വീരന്മാരുടെ പേരുകൾ അലങ്കാരമാകും ; ദേശീയതയിൽ അലിഞ്ഞ് കശ്മീർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2021, 08:10 pm IST
FacebookTwitterWhatsAppTelegram

നരേന്ദ്ര മോദി സർക്കാർ ഇന്ത്യൻ ഭരണഘടനയുടെ 370 -ാം വകുപ്പ് റദ്ദാക്കിയപ്പോൾ ദേശീയ ധാരയിലേയ്‌ക്കുള്ള മാറ്റം കാശ്മിരിന് സാധ്യമല്ലെന്നാണ് പലരും വിധിയെഴുതിയത്. പാകിസ്താൻ അനുകൂലികളായ വിഘടന വാദികളുടേയും രാജ്യത്തെ ചില മാദ്ധ്യമങ്ങളുടെയും പ്രചരണങ്ങൾ അസ്ഥാനത്താണെന്ന് തെളിയിക്കുന്നതാണ് ഒരോ ദിവസവും താഴ്‌വരയിൽ നിന്നും വരുന്ന വാർത്തകൾ. കാശ്മിരിലെ പൊതുനിർമിതികൾ പുനർനാമകരണം ചെയ്യാനൊരുങ്ങുകയാണ് ഭരണകൂടം. രാഷ്‌ട്രസേവനത്തിനിടെ ജീവൻബലിയർപ്പിച്ച ധീരൻമാരുടെയും കശ്മിരിലെ മഹാരഥൻമാരുടെയും പേരുനൽകാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു.

ഭീകരവാദത്തെ അടിച്ചമർത്തുന്നതിനോടൊപ്പം തന്നെ കശ്മീരിന്റെ സ്വത്വം വീണ്ടെടുക്കാനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോവുകയാണ്. റോഡുകൾ,പാലങ്ങൾ,ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ,കളിസ്ഥലങ്ങൾ എന്നിവയുടെ പേരുകൾ മാറ്റുന്നതിനോടൊപ്പം ആധുനിക രീതിയിൽ നവീകരിക്കുകയും ചെയ്യുന്നുണ്ട്.

ജമ്മു കാശ്മിർ ലയനത്തിന്റെ 75-ാം വാർഷികവും ശ്രീനഗറിൽ ഇന്ത്യൻ സൈന്യത്തിന്റെ ആദ്യലാൻഡിങ്ങും ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പേരുമാറ്റങ്ങൾ. ഡെപ്യൂട്ടി കമ്മീഷ്ണർമാർ തയ്യാറാക്കിയ ഇരുന്നൂറിലധികം വ്യക്തികളുടെ പേരുകൾ ചീഫ് സെക്രട്ടറിയ്‌ക്ക് സമർപ്പിച്ചു.

ഗായകൻ മാളിക പുഖ്രാജ്, ഉറുദു എഴുത്തുകാരൻ കൃഷ്ണൻ ചന്ദ്രർ,ഡോഗ്രി സാഹിത്യകാരൻമാരായ പദ്മ സച്ച്‌ദേവ്, കിഷൻ സ്‌മെയിൻപുരി, രാംനാഥ് ശാസ്ത്രി,ദേവ് രാഹി, സന്തൂർ മാന്ത്രികൻ ശിവ് കുമാർ ശർമ്മ എന്നിവരുടെ പേരിലാകും ജമ്മുവിലെ പൊതുസ്ഥലങ്ങൾ. ഫോട്ടോ ജേർണലിസ്റ്റ് അശോക് സോധി, വീരമൃത്യവരിച്ച ബ്രിഗേഡിയർ രജീന്ദർ സിംഗ്, ഹൃദ്രോഗവിദഗ്ദൻ ഡോ. ഷെയ്ഖ് ജലാൽ, മൗലാനാ മുഹമ്മദ് സെയ്ദ് മസൂദി, ലെഫ്റ്റനന്റ് ഉമർ ഫയാസ് തുടങ്ങി ഇരുന്നൂറിലധികം ദേശസ്‌നേഹികളുടെ പേരിൽ കശ്മിരിലെ പൊതു ഇടങ്ങൾ അറിയപ്പെടാൻ പോവുകയാണ്. ഉന്നതാധികാര സമിതിയ്‌ക്ക് മുമ്പാകെ എത്തുന്ന ലിസ്റ്റിന് അംഗീകാരം ലഭിച്ചാലുടൻ കേന്ദ്രസർക്കാറിന്റെ അന്തിമതീരുമാനത്തിന് അയക്കും.

ഭാരതത്തിന്റെ പ്രഥമപ്രധാന മന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെയും ഷേഖ് അബുള്ളയുടെയും പേരിലാണ് നിലവിൽ പല സ്ഥലങ്ങളും അറിയപ്പെടുന്നത്. 1986 ഗവർണറായിരിക്കെ ജഗ്‌മോഹൻ പേരുകൾ മാറ്റുന്നതിന് വിഘടന വാദികളുടെ ശക്തമായ എതിർപ്പുകൾക്കിയിലും ചെറിയ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.

ശ്രീനഗറിലെ കാശ്മിർ റേഡിയോ സമുച്ചയത്തിന് സമീപത്തുള്ള റോഡിന്റെ പേര് മാറ്റി ബോർഡ് സ്ഥാപിച്ചെങ്കിലും പിന്നീടത് അപ്രത്യക്ഷമായി. ശ്രീനഗർ വിമാനത്താവളം ആക്രമിക്കാനുളള തീവ്രവാദികളുടെ ശ്രമം തകർത്ത മഖ്ബൂൽ ഷെർവാനിയുടെ നാമം നൽകിയ ഫലകമാണ് കാണാതായത്. ഇദ്ദേഹത്തിന്റെ പേരിൽ ബാരാമുള്ളയിൽ നിർമ്മിച്ച കമ്മ്യൂണിറ്റി ഹാളും നശിപ്പിക്കപ്പെട്ടിരുന്നു.

ഒക്ടോബർ അവസാനത്തോടുകൂടി എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കാനാണ് ഭരണകൂടം പദ്ധതിയിടുന്നത്. കശ്മിർ ജനതയെ ഭാരതത്തിൽ നിന്ന് അന്യവൽകരിച്ചുകൊണ്ടിരുന്ന ഭരണഘടനയുടെ 370 -ാം വകുപ്പ് റദ്ദാക്കിയതിനുശേഷമുണ്ടായ മാറ്റങ്ങൾക്ക് നേരെ കണ്ണടയ്‌ക്കാൻ ആർക്കുമാവില്ല.

പ്രദേശത്തിന്റെ അമിതാധികാരങ്ങൾ എടുത്തുമാറ്റിയ ശേഷം ജില്ലാ സമിതികളിലേയ്‌ക്ക് നടന്ന തെരഞ്ഞെടുപ്പും പണ്ഡിറ്റുകളുടെ സമാധാനപരമായ പുനരധിവാസവും ഇതിനുള്ള പ്രത്യക്ഷ തെളിവുകളാണ്. ഭീകരസംഘടനകൾക്കും വിഘടന വാദശക്തികൾക്കും വിളയാടാനുള്ളതല്ല കശ്യപമർഷിയുടെ ഇരിപ്പിടമായ കാശ്മിർ താഴ്‌വര. ഇത് ഇന്നും എന്നും അങ്ങിനെ തന്നെ.

Tags: KASHMIR PANDITjammu and kashmirJAMMU KASHMIR ROAD
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies