മുംബൈ: പുതിയ ഉയരങ്ങളിലേക്ക് കുതിച്ച് ഓഹരി വിപണി. സെൻസെക്സ് 60,000 പോയിന്റ എന്ന നേട്ടത്തിന് തൊട്ട് അടുത്ത് എത്തി. സെൻസെക്സ് 958.03 ഉയർന്ന് 59,885.36 ആയി. 1.63 ശതമാനം ഉയർച്ചയാണ് രേഖപ്പെടുത്തിയത്.
നിഫ്റ്റി 276.30 ഉയർന്ന് 17,823ൽ വ്യാപാരം അവസാനിപ്പിച്ചു. 1.57 ശതമാനം ഉയർച്ചയാണ് ഉണ്ടായത്. ആഗോള തലത്തിൽ ഓഹരി വിപണികളിലുണ്ടായ മാറ്റമാണ് ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചത്.
യൂറോപ്യൻ വിപണികളായ ജർമനി, ഫ്രാൻസ് എന്നിലിടങ്ങളിലെ സ്റ്റോക് എക്സ്ചേഞ്ച് ഒരു ശതമാനത്തിലധികം ഉയർന്നു. ഇന്ത്യയിൽ കൊറോണ കേസുകൾ കുറഞ്ഞതും വാക്സിനേഷൻ യജ്ഞം വേഗത്തിൽ മുന്നേറുന്നതും ഓഹരി വിപണിയുടെ ഉയർച്ചയെ സഹായിച്ചതായി വിദഗ്ധർ പറഞ്ഞു. അതിനിടെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പരിഷ്കരണ നടപടികളും വിപണിയെ സ്വാധീനിച്ചു.
Comments