ന്യഡൽഹി: കേന്ദ്ര വിവര കമ്മീഷൻ കീഴ്കോടതികളിൽ കൊറോണമാനേജ്മെന്റ് പാച്ച് അവതരിപ്പിച്ചു. രാജ്യത്ത് കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതിനു ശേഷം കോടതികൾ വീണ്ടും സജീവമാകുന്ന സാഹചര്യത്തിലാണിത്. ജൂഡീഷ്യൻ ഓഫീസർമാർക്ക് കോടതികളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും അടിയന്തര കേസുകൾ മാത്രം നിലനിർത്താനും ആയിട്ടാണ് ദേശീയ വിവര കേന്ദ്രം കെറോണ മാനേജ്മെന്റ് പാച്ച് അവതരിപ്പിച്ചത്.
നീതിന്യായ വകുപ്പ് പുറത്തുവിട്ട വിവരമനുസരിച്ച് കോടതികളിലെത്തുന്ന കേസുകളുടെ സ്മാർട്ട് ഷെഡ്യൂളിങ്ങിനെ സഹായിക്കുന്നതിനാണ് കൊറോണ മാനേജ്മെന്റ് പാച്ച് അവതരിപ്പിച്ചത്.ഇത് ഉപയോഗിച്ച് കോടതിമുറികളിലേയും പരിസരങ്ങളിലേയും തിരക്ക് ഒഴിവാക്കാനും അതിലൂടെ കൊറോണ വ്യാപനം തടയാനും സാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
കേസുകളുടെ ഷെഡ്യൂളിംഗ് സുഗമമാക്കുന്നതിനും ഹിയറിംഗിനായി സമയപരിധി അനുവദിക്കുന്നതിനും വ്യത്യസ്ത കോടതികളിൽ ഒരേ അഭിഭാഷകൻ ഉൾപ്പെടുന്ന ഓവർലാപ്പിംഗ് ഹിയറിംഗുകൾ ഒഴിവാക്കുന്നതിനും ജില്ലാ ജുഡീഷ്യറിക്ക് സ്വീകരിക്കാവുന്ന നടപടികൾ വ്യക്തമാക്കുന്ന ഒരു കൂട്ടം പ്രോട്ടോക്കോളുകളാണ് മാനേജ്മെന്റ് പാച്ച്.
Comments