സിയാച്ചിൻ മലനിരകളെ മനക്കരുത്ത് കൊണ്ട് കീഴടക്കി ദിവ്യാംഗർ; കുറിച്ചത് പുതുചരിത്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിയാച്ചിൻ മലനിരകളെ മനക്കരുത്ത് കൊണ്ട് കീഴടക്കി ദിവ്യാംഗർ; കുറിച്ചത് പുതുചരിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2021, 05:12 pm IST
Facebook
Twitter
WhatsAppTelegram

2021 സെപ്തംബർ 11. 15,000 അടി ഉയരമുള്ള മലനിരകളിൽ ത്രിവർണ പതാക നാട്ടി 8 ദിവ്യാംഗർ ചരിത്രമെഴുതിയ ദിനം. ശാരീരിക വിഷമതകൾക്കിടയിലും നിശ്ചയദാർഢ്യം കൈമുതലാക്കി ഉയരങ്ങൾ കീഴടക്കിയപ്പോൾ സിയാച്ചിൻ മലനിരകൾ പോലും അവർക്കുമുന്നിൽ തലകുനിച്ചു. മനക്കരുത്തുകൊണ്ട് കീഴടക്കാൻ കഴിയാത്തതായി ഒന്നുമില്ലെന്ന് ലോകത്തിന് മുൻപിൽ തെളിയിക്കുകയായിരുന്നു അവർ. മൻകി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും ലഭിച്ച പ്രശംസ ഇവർക്ക് പുതിയ ഉയരങ്ങൾ കീഴടക്കാനുള്ള പ്രചോദനമാണ്.

ഇന്ത്യൻ കരസേനയിലെ ദിവ്യാംഗരുടെ വിഭാഗമായ ക്ലോവ് ഗ്ലോബലിലെ വിരമിച്ച സൈനികരും, ഇവർ പരിശീലനം നൽകിയ ദിവ്യാംഗരുടെ സംഘവുമാണ് സിയാച്ചിൻ മലനിരകൾ കീഴടക്കിയത്. ഓപ്പറേഷൻ ബ്ലൂ ഫ്രീഡം എന്ന സാഹസിക ദൗത്യത്തിന്റെ ഭാഗമായിരുന്നു യാത്ര. 15,632 അടി ഉയരമുള്ള സിയാച്ചിനിലെ കുമാർ പോസ്റ്റ് കീഴടക്കിയതോടെ ഇവർ ഒപ്പം ചേർത്തത് ലോകറെക്കോർഡ് കൂടിയായിരുന്നു.

ജമ്മു കശ്മീർ സ്വദേശി ഇർഫാൻ അഹമ്മദ് മിർ, ഹിമാൽചൽപ്രദേശ് സ്വദേശി ചോങ്ജിൻ ഇംഗ്മോ, ഉത്തരാഖണ്ഡ് സ്വദേശികളായ മഹേഷ് നെഹ്ര, അക്ഷാത് റാവത്, മഹാരാഷ്‌ട്ര സ്വദേശി പുഷ്പൽ ഗവന്തേ, ഹരിയാന സ്വദേശി അജയ് കുമാർ, തമിഴ്‌നാട് സ്വദേശി മേജർ ദ്വർഘേഷ് എന്നിവരുടെ എട്ടംഗ സംഘമാണ് മലനിരകളിൽ എത്തിയത്. ഏറെ ദിവസത്തെ പരിശീലനത്തിന് ശേഷമായിരുന്നു സംഘം യാത്ര പുറപ്പെട്ടത്. സാധാരണക്കാർക്ക് പോലും പിടിച്ചു നിൽക്കാൻ കഴിയാത്ത മൈനസ് 60 ഡിഗ്രി സെൽഷ്യസ് കാലാവസ്ഥയിൽ അഞ്ച് ദിവസത്തോളമായിരുന്നു ഇവരുടെ സാഹസിക യാത്ര. ഈ മാസം ഏഴിന് പുറപ്പെട്ട പുറപ്പെട്ട സംഘം 11ന് കുമാർ പോസ്റ്റിൽ എത്തി. ആഴത്തിലുള്ള ഹിമപ്പരപ്പും, മഞ്ഞുമലകളും താണ്ടിയുളള യാത്ര ഏറെ കഠിനമായിരുന്നുവെന്നാണ് യാത്രികർ പറയുന്നത്.

കാഴ്ചാ പരിമിതിയുള്ളവർക്കും, അംഗപരിമിതർക്കും മഞ്ഞുമലകളിലൂടെ മുന്നോട്ടുപോകുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നാണ് ഇവർക്ക് പരിശീലനം നൽകിയ മേജർ അരുൺ പ്രകാശ് അമ്പാത്തി പറയുന്നു. ഇടയ്‌ക്കിടെയുണ്ടായ മഞ്ഞു വീഴ്ച യാത്ര കൂടുതൽ ദുസ്സഹമാക്കി. എങ്കിലും ഇവർ നിശ്ചയദാർഢ്യത്താൽ മുന്നോട്ട് നീങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഈ നിശ്ചയദാർഢ്യത്തിന് മുൻപിലാണ് സിയാച്ചിൻ മലനിരകൾക്ക് തലതാഴ്‌ത്തേണ്ടി വന്നത്. ഇതോടെ ഇവർ ഓരോ ഭാരതീയനും അത്ഭുതവും അഭിമാനവുമായി.

ശാരീരിക വെല്ലുവിളികൾക്കിടയിലും ഈ ദിവ്യാംഗർ കൈവരിച്ച നേട്ടം രാജ്യത്തിന് മുഴുവൻ പ്രചോദനമാണെന്നാണ് മൻകി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞത്.
ദൃഢനിശ്ചയം, അർപ്പണ മനോഭാവം എന്നിവയെല്ലാം ഏതു വെല്ലുവിളികളെയും നേരിടാനുള്ള കരുത്താണ്. സിയാച്ചിൻ കീഴടക്കിയ സംഘങ്ങളെക്കുറിച്ച് മനസിലാക്കുമ്പോൾ തന്നെപ്പോലെ എല്ലാവരിലും ധൈര്യം നിറയുമെന്നും പ്രധാനമന്ത്രി പറയുന്നു.

Tags: Narendra ModiMan ki baatSiachen Glacier
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies