ന്യൂഡൽഹി: പസഫിക്കിൽ ഇന്ത്യ-ഓസ്ട്രേലിയ നാവിക സേനകളുടെ പരിശീലനം. ക്വാഡ് സഖ്യത്തിലെ പങ്കാളിയായ ഓസ്ട്രേലിയയുമായി സഹകരിച്ചാണ് ഇരു നാവികസേനകളും പരിശീലനം ആരംഭിച്ചത്. ഓസ്ഇൻഡക്സ് എന്ന പേരിലാണ് യുദ്ധസമാന സാഹചര്യങ്ങളെ നേരിടുന്നതിനുള്ളപരിശീലനം നടക്കുന്നത്.
The fourth iteration of the biennial maritime series #AUSINDEX took place with @indiannavy. It was a vital opportunity to showcase #OurPeople's ability to conduct high-end maritime warfare training with our 🇮🇳 counterparts & showcase a range of #AusNavy maritime capabilities. pic.twitter.com/tek7Kz5smD
— Chief of Navy Australia (@CN_Australia) September 30, 2021
അത്യാധുനികമായ തോക്കുകൾ, കപ്പലിൽ നിന്നും ഉപയോഗിക്കുന്ന വിമാനവേധ തോക്കുകളും മിസൈലുകളും ,സമുദ്രത്തിൽ കപ്പലുകളെ വളഞ്ഞുപിടിക്കുന്ന രീതി, യുദ്ധവിമാനങ്ങളുടേയും ഹെലികോപ്റ്ററുകളുടേയും കടലിലെ സേവനം എന്നിവയും പരിശീലനത്തിന്റെ ഭാഗമാണ്. ഇന്ത്യൻ മഹാസമുദ്രവും പസഫിക് മഹാസമുദ്രവും ചേർന്നുള്ള സമുദ്രമേഖലകളിലെ സുരക്ഷയെ മുൻനിർത്തിയുള്ള പരിശീലനമാണ് നടക്കുന്നത്.
സമുദ്രപാത സുരക്ഷിതമാക്കുന്നതിൽ ഇന്ത്യ എടുക്കുന്ന മുൻഗണനയ്ക്ക് പൂർണ്ണ പിന്തുണയാണ് ഓസ്ട്രേലിയൻ നാവികസേനാ മേധാവി പ്രഖ്യാപിച്ചത്. ഓസ്ട്രേലിയൻ നാവിക മേധാവി സ്റ്റീഫൻ വാൾ സ്വന്തം ട്വിറ്ററിലൂടെയാണ് പരിശീലന ദൃശ്യങ്ങൾ പങ്കുവെച്ചത്.
Comments