ദുബായ്: ബയോബബിളിലെ സമ്മർദ്ദം താങ്ങാനാവുന്നില്ലെന്ന് ആരോപിച്ച് പഞ്ചാബ് കിംഗ്സിന്റെ വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയിൽ ഐപിഎൽ വിട്ടു. സമ്മർദ്ദം താങ്ങാനാവാതെ താരം ബയോബബിളിൽ നിന്ന് പുറത്തുകടന്നു. ഈ സീസണിലെ ഇനിയുള്ള മത്സരങ്ങളില്‍ താരം കളിക്കില്ല. ഇത് സംബന്ധിച്ച് പഞ്ചാബ് കിംഗ്സ് ഓദ്യോഗിക വാർത്താക്കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്.
മാനസിക കരുത്ത് വീണ്ടെടുക്കാൻ ടീം വിടുകയാണെന്നും വരുന്ന ട്വന്റി20 ലോകകപ്പില്‍ വിന്‍ഡീസ് കുപ്പായത്തില്‍ കളിക്കുമെന്നും ഇതിനായി ദുബായിൽ തന്നെ തുടരുമെന്നും ഗെയിൽ അറിയിച്ചിട്ടുണ്ട്. ആദ്യം കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ബബിളിലും പിന്നാലെ ഐപിഎല്‍ ബബിളിലും ഗെയിൽ ഭാഗമാവുകയായിരുന്നു.
ഐപിഎൽ പതിനാലാം സീസണിലെ രണ്ടാം ഘട്ടത്തിൽ രണ്ട് മത്സരങ്ങളിൽ മാത്രമാണ് ഗെയ്‍ലിന് അവസരം കിട്ടിയത്. എന്നാല്‍ ഈ രണ്ട് കളിയിലും ഫോം കണ്ടെത്താന്‍ കഴിഞ്ഞില്ല.















