സൗഹൃദം നടിച്ച് കൂടെകൂടി; രാജ്യങ്ങളെ കടക്കെണിയിലാക്കി ചൈനീസ് വ്യാളി...വീഡിയോ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സൗഹൃദം നടിച്ച് കൂടെകൂടി; രാജ്യങ്ങളെ കടക്കെണിയിലാക്കി ചൈനീസ് വ്യാളി…വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2021, 03:40 pm IST
Facebook
Twitter
WhatsAppTelegram

കമ്മ്യൂണിസ്റ്റ് ചൈനയുടെ വായ്പാ നയതന്ത്രം നിരവധി രാജ്യങ്ങളുടെ നട്ടെല്ലൊടിക്കുകയാണ്. സാമ്പത്തിക ബാധ്യതകൾ തീർക്കാനാവാതെ വരുമ്പോൾ കടം എടുത്ത രാജ്യത്തെ തങ്ങളുടെ ചൊൽപ്പടിയ്‌ക്ക് നിൽക്കുന്ന ഒരു പാവ രാജ്യമാക്കിമാറ്റുകയെന്ന കുതന്ത്രം ചൈന പയറ്റുകയാണ്.

ചൈനീസ് വ്യാളിയുടെ പിടിയിലമർന്ന പല രാജ്യങ്ങളും രക്ഷപ്പെടാനാകാതെ നിലവിളിക്കുന്നു. നയതന്ത്ര ബന്ധളുടെ മറവിൽ സാമ്പത്തിക-രാഷ്‌ട്രീയ സ്വാധീനം വർദ്ധിപ്പിച്ച് രാജ്യങ്ങളുടെ രക്തം ഊറ്റി കുടിക്കുകയാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം. ആഗോള ഭീമനായി വളരാനുള്ള ചൈനയുടെ നീക്കത്തിൽ തിരിച്ചടി നേരിടുന്നത് 42 രാജ്യങ്ങളെന്ന് റിപ്പോർട്ട്. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് എന്ന ഭീമൻ അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ പങ്കാളിയായ രാജ്യങ്ങളാണ് വൻ കടക്കെണിയിൽ മുങ്ങുന്നത്.

ധനസഹായം എന്നതിനേക്കാൾ വൻ പലിശയുള്ള ലോൺ നൽകിയാണ് രാജ്യങ്ങളെ കെണിയിൽ പെടുത്തിയത്. ജിഡിപിയുടെ പത്ത് ശതമാനത്തിലധികം പൊതുകടമാണ് 42 രാജ്യങ്ങൾക്കുള്ളത്. ചൈനയുമായി ചേർന്ന് ആരംഭിച്ച വൻ പദ്ധതികളിൽ നല്ലൊരു പങ്കും പൂർത്തിയാക്കാനാകാതെ ഇഴയുകയാണ്. പൊതുജനങ്ങളുടെ പ്രതിഷേധവും അഴിമതിയും പദ്ധതികളുടെ ദീർഘവീക്ഷണമില്ലായ്മയുമാണ് കാരണം. എന്നാൽ ഇതിന്റെയെല്ലാം ഫലം അനുഭവിക്കുന്നത് ചൈനയല്ല. ചൈനയുടെ സാമ്പത്തിക പങ്കാളികളായ രാജ്യങ്ങളാണ്. ചൈനയിൽ നിന്ന് വൻ തുക കടം സ്വീകരിച്ച ശ്രീലങ്ക സാമ്പത്തികമായി തകർന്നു കഴിഞ്ഞു.

രാജ്യത്തിന്റെ കരുതൽ ധന ശേഖരത്തിൽ നിന്നും വായ്പ തിരിച്ചടവ് നടത്തികൊണ്ടിരിക്കുകയാണ് ദ്വീപ് രാഷ്‌ട്രം. ഇതിനെ തുടർന്ന് കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയിലൂടെ ശ്രീലങ്ക കടന്നുപോകുന്നത്. രൂക്ഷമായ ഭക്ഷ്യ ക്ഷാമം അഭിമുഖീകരിക്കുന്ന രാജ്യത്ത് സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊറോണ പ്രതിസന്ധികൾക്കിടയിൽ പോലും വായ്പാ തിരിച്ചടവുകൾക്ക് ഇളവുകൾ നൽകാതെ സിംഹളനാടിനെ ശ്വാസം മുട്ടിക്കുകയാണ് മനുഷ്യത്വം മരവിച്ച ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം.

 

165 രാജ്യങ്ങളിലായി ഏതാണ്ട് 843 ബില്യൺ ഡോളറിന്റെ പദ്ധതികളാണ് ചൈന നടപ്പാക്കുന്നത്. ഇതിൽ 385 ബില്യൺ ഡോളർ നീഗൂഢമായി രാജ്യങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കപ്പെട്ട കടമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ശ്രീലങ്ക , മലേഷ്യ തുടങ്ങിയ രാജ്യങ്ങൾക്ക് ഭീമമായ കടമാണ് ചൈനയുമായുള്ള സൗഹൃദം മൂലം നേരിടേണ്ടി വന്നത്. സഹായിക്കാനെന്ന വ്യാജേന കടക്കെണിയിൽ പെടുത്തി ചൈനയുടെ സൈനികപരമായ ആവശ്യങ്ങളാണ് നടപ്പിലാക്കപ്പെടുന്നതെന്ന് മറ്റ് രാജ്യങ്ങൾ ചൂണ്ടിക്കാട്ടുന്നു.

Tags: Chinaindia-srilankaSrilankan Economy
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies