മാലിദ്വീപ്: വർഷങ്ങളായുള്ള കടുത്ത പപരിശീലനത്തിന്റെ ക്ഷീണം തീർക്കാനുള്ള മാർഗ്ഗം കടലിൽ പരീക്ഷിച്ച് നീരജ് ചോപ്ര. സ്‌ക്കൂബാ വേഷത്തിൽ കടലിനടിൽ ജാവലിൻ ഏറിയുന്ന ആക്ഷനുകളുമായി നീരജ് തന്റെ ആരാധകരെ ആവേശത്തിലാക്കിയത്. പവിഴപുറ്റുകളുടെ അത്ഭുതലോകമായ മാലിദ്വീപിലെ കടലിൽ നീരജ് നടത്തുന്ന സ്‌കൂബാ ഡൈവിംഗ് വീഡിയോയാണ് വൈറലായിരിക്കുന്നത്.
Aasman par, zameen pe, ya underwater, I'm always thinking of the javelin!
PS: Training shuru ho gayi hai 💪🏽 pic.twitter.com/q9aollKaJx
— Neeraj Chopra (@Neeraj_chopra1) October 1, 2021
ഇന്ത്യക്ക് അത്‌ലറ്റിക്‌സിലെ ആദ്യ ഒളിമ്പിക്‌സ് സ്വർണ്ണമാണ് ടോക്കിയോവിൽ നീരജ് ചോപ്ര ജാവലിൻ പായിച്ച് നേടിത്തന്നത്. 23 കാരനായ സൈനികൻ വർഷങ്ങളായി ഇന്ത്യയിലും വിദേശത്തും നടത്തിയ കഠിന പരിശ്രമം ഫലംകാണുന്നത് ലോകത്തെമ്പാടുമുള്ള ഇന്ത്യക്കാർ ആവേശത്തോടെയാണ് കണ്ടത്.
ദീർഘകാലത്തെ പരിശീലനത്തിന്റെ ക്ഷീണവും ഒളിമ്പിക്‌സിന്റെ സമ്മർദ്ദവും ഇല്ലാതാ ക്കാനാണ് നീരജ് ഒരു ഇടവേള എടുത്തിരിക്കുന്നത്. ഒളിമ്പിക്‌സിന് ശേഷം നടക്കുന്ന ചില മത്സരങ്ങളിൽ പങ്കെടുക്കുന്നില്ലെന്നും നീരജ് അറിയിച്ചിരുന്നു. സ്വാതന്ത്ര്യദിനത്തിൽ വിശിഷ്ടാതിഥികളായി മറ്റ് ഒളിമ്പിക്‌സ് താരങ്ങൾക്കൊപ്പം പങ്കെടുത്ത നീരജ് രാഷ്‌ട്രപതി യുമായും പ്രധാനമന്ത്രിയുമായും നടത്തിയ കൂടിക്കാഴ്ചയും ഏറെ ആവേശം പകർന്നതായി വ്യക്തമാക്കിയിരുന്നു. ഇതിനിടെ മാതാപിതാക്കളുമൊത്ത് ഒരു വിമാനയാത്രയെന്ന സ്വപ്‌നവും നീരജ് യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലായിരുന്നു. തുടർന്നാണ് ശാരീരികവും മാനസികവവുമായ ഉല്ലാസത്തിനായി മാലിദ്വീപിലേക്ക് പോയത്.















