ഇടുക്കി: സിപിഐ നേതാക്കൾ വധഭീഷണി മുഴക്കിയെന്ന പരാതിയുമായി മുൻ ലോക്കൽ കമ്മിറ്റി അംഗം രംഗത്ത്. അഴിമതിക്കെതിരെ പരാതി നൽകിയതിന് ഇടുക്കി ജില്ലാ നേതാക്കളായ സി.കെ.കൃഷ്ണൻകുട്ടി, വി.കെ. ധനപാൽ, കെ.കെ. സജികുമാർ എന്നിവർ വധഭീഷണി മുഴക്കിയെന്ന് ആരോപിച്ചാണ് ഇടുക്കി ജില്ലാ പോലീസിന് പരാതി നൽകിയത്. മുൻ ലോക്കൽ കമ്മിറ്റി അംഗം. എം.കരുണാകരൻ നായരാണ്(80) പരാതിക്കാരൻ.
ഈ മൂന്ന് നേതാക്കൾക്കെതിരെ കരുണാകരൻ നായർ നേരത്തെ പരാതി നൽകിയിരുന്നു. വധശ്രമം, തട്ടിക്കൊണ്ടുപോകൽ, പണം വാങ്ങി വഞ്ചിക്കൽ അടക്കം 18 പരാതികളാണ് ഇവർക്കെതിരെ കരുണാകരൻ സിപിഐ ജില്ലാ സെക്രട്ടറിക്ക് നൽകിയത്. എന്നാൽ ഇതിന് പിന്നാലെ നേതാക്കൾ തന്നെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. തന്റെ വീടും പരിസരവും സിപിഐ നേതാക്കളുടെ നിരീക്ഷണത്തിലാണെന്നും പരാതിയിൽ പറയുന്നുണ്ട്.
Comments