തിരുവനന്തപുരം : തിരുവനന്തപുരത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്നും പാഴ്സൽ വഴി തലസ്ഥാനത്ത് എത്തിച്ച കഞ്ചാവ് പിടികൂടി. 60 കിലോ കഞ്ചാവാണ് എക്സൈസ് പിടിച്ചെടുത്തത്. പാഴ്സൽ സർവ്വീസിൽ നിന്നും കഞ്ചാവ് വാങ്ങിയ അനൂപ് എന്നയാളെയും അന്വേഷണ സംഘം പിടികൂടി.
കഴിഞ്ഞ വെള്ളിയാഴ്ച സമാന സാഹചര്യത്തിൽ തിരുവനന്തപുരത്ത് നിന്നും കഞ്ചാവ് പിടിച്ചെടുത്തിരുന്നു. പേയാട് അനീഷിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന 187 കിലോ കഞ്ചാവാണ് പിടികൂടിയത്. ആന്ധ്രയിൽ നിന്നും അനീഷിനൊപ്പം കഞ്ചാവെത്തിച്ച സജിയ്ക്കെതിരെയും എക്സൈസ് കേസെടുത്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആന്ധ്രയിൽ നിന്നും കഞ്ചാവെത്തിച്ച് അഞ്ച് പേരാണെന്ന് എക്സൈസ് കണ്ടെത്തി. പാഴ്സൽ സ്ഥാപനത്തിൽ നിന്നും കഞ്ചാവ് പൊതികളെടുത്തവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അനൂപിലെത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ അനൂപിന്റെ ദൃശ്യങ്ങളുണ്ടായിരുന്നു. അനൂപിനെ ചോദ്യം ചെയ്തപ്പോഴാണ് അന്തിയൂർക്കോണം മൂങ്ങോട് ക്വാറിയിൽ വച്ചിരുന്ന 60 കിലോ കഞ്ചാവു കൂടി കണ്ടെത്തിയത്. മറ്റ് നാല് പ്രതികൾക്കുവേണ്ടി അന്വേഷണം പുരോഗമിക്കുകയാണ്.
Comments