പെരുമ്പാവൂർ : കൊറിയർ പാഴ്സലായെത്തിയ കഞ്ചാവുമായി രണ്ടുപേരെ പോലീസ് പിടികൂടി.കോതമംഗലം തെങ്ങളം കരോട്ടു പുത്തൻ പുരയ്ക്കൽ മുഹമ്മദ് മുനീർ(27) മാറമ്പള്ളി എംഇഎസ് കോളേജ് റോഡിൽ പത്തനായത്ത് ഇർഷാദ് (35) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നായി 31 കിലോ കഞ്ചാവ് പിടികൂടി. എസ്പി കാർത്തിക്കിന് കഞ്ചാവു കടത്തലിനെ സംബന്ധിച്ച രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് പിടികൂടിയത്.
പാഴ്സൽ വാങ്ങാനെത്തിയ യുവാക്കളെ കാത്തുനിന്ന പോലീസ് സംഘം പിടികൂടുകയായിരുന്നു. നാർക്കോട്ടിക് സെൽ ഡിവൈ എസ്പി സക്കറിയ മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് പ്രതികളെ പിടികൂടിയത്.
ആന്ധ്രയിൽ നിന്നും മൂന്ന് വലിയ പാഴ്സൽ കവറുകളിലായിട്ടാണ് കഞ്ചാവ് എത്തിയത്. ഓരോ പാഴ്സലിനകത്തും ചെറിയ കവറുകളിലായിട്ടണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പാഴ്സൽ അയച്ചവരെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനുമുൻപും ഇത് പോലെ കൊറിയർ വന്നിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്ന് എസ്പി സക്കറിയ മാത്യു വ്യക്തമാക്കി.
Comments