ബർലിൻ: ഖത്തർ 2022 ലോകകപ്പ് ഫുട്ബോൾ യോഗ്യത നേടി ജർമ്മനി. യോഗ്യതാ മത്സരത്തിൽ വടക്കൻ മാസിഡോണിയയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് ജർമ്മൻ നിര യോഗ്യത നേടിയത്. ആതിഥേയരായ ഖത്തറിന് പിന്നാലെ യോഗ്യത നേടുന്ന രണ്ടാമത്തെ ടീമാണ് ജർമ്മനി. ഗ്രൂപ്പ് ജെയിലെ ഒന്നാം സ്ഥാനക്കാരായിട്ടാണ് ജർമ്മൻ നിര മുന്നേറിയത്.
തീമോ വെർണറുടെ ഇരട്ട ഗോളുകളടക്കമാണ് ജർമ്മൻ നിര നാലു ഗോളുകൾ എതിരാളി കളുടെ വലയിലെത്തിച്ചത്. കായ് ഹാവെർട്ട്സും ജമാൽ മുസിയാളയും ഓരോ ഗോൾ വീതം നേടി. ഗ്രൂപ്പിലെ അഞ്ചാം മത്സരവും തുടർച്ചയായി ജയിച്ചാണ് 21 പോയിന്റുകളുമായി ജർമ്മൻ നിര യോഗ്യത നേടിയത്. ഇനി ഗ്രൂപ്പിൽ രണ്ടു മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. ഗ്രൂപ്പിൽ 13 പോയിന്റോടെ റൊമാനിയയാണ് രണ്ടാം സ്ഥാനത്തുള്ളത്.
2018 ലോകകപ്പിലെ ആദ്യ റൗണ്ടിൽ പുറത്തുപോകേണ്ടി വന്ന ജർമ്മൻ നിര ഇത്തവണ യൂറോകപ്പിൽ ക്വാർട്ടറിൽ കടന്നിരുന്നു.
Comments