പിഎം ഗതിശക്തി -ദേശീയ മാസ്റ്റർ പ്ലാൻ രാജ്യത്തിന് സമർപ്പിച്ചു; തറക്കല്ലിടുന്നത് അടുത്ത 25 വർഷത്തേക്കുളള പദ്ധതികൾക്കെന്ന് പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പിഎം ഗതിശക്തി -ദേശീയ മാസ്റ്റർ പ്ലാൻ രാജ്യത്തിന് സമർപ്പിച്ചു; തറക്കല്ലിടുന്നത് അടുത്ത 25 വർഷത്തേക്കുളള പദ്ധതികൾക്കെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2021, 12:54 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ അടിസ്ഥാന സൗകര്യവികസനത്തിൽ നിർണായക കുതിപ്പ് നൽകുന്ന പിഎം ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാൻ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. അടുത്ത 25 വർഷത്തേക്കുളള പദ്ധതികൾക്കാണ് ഇതിലൂടെ അടിസ്ഥാനമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഈ മാസ്റ്റർ പ്ലാൻ 21 ാം നൂറ്റാണ്ടിലേക്കുളള രാജ്യത്തിന്റെ വികസന പദ്ധതികൾക്ക് ഗതിവേഗം പകരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പദ്ധതികളുടെ സമയബന്ധിതമായ പൂർത്തീകരണത്തിനും മാസ്റ്റർ പ്ലാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പിഎം ഗതിശക്തി പ്ലാൻ രാജ്യത്തെ വികസന പദ്ധതികൾക്ക് കൃത്യമായ ദിശാബോധം നൽകുകയും നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് ചടങ്ങിൽ പങ്കെടുത്ത കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. പ്രധാന അടിസ്ഥാന സൗകര്യവികസന പദ്ധതികളിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്കായി സമഗ്ര കാഴ്ചപ്പാടിലൂടെ മുൻകാലങ്ങളിൽ നേരിട്ട പ്രശ്‌നങ്ങൾ മനസിലാക്കി പരിഹാരം കണ്ടെത്താനാണ് പിഎം ഗതിശക്തി കേന്ദ്രസർക്കാർ അവതരിപ്പിക്കുന്നത്.

ഡൽഹിയിലെ പ്രഗതി മൈതാനിയിൽ നടന്ന പ്രദർശനത്തിലാണ് പ്രധാനമന്ത്രി പദ്ധതി രാജ്യത്തിന് സമർപ്പിച്ചത്. പതിറ്റാണ്ടുകളായി പിന്നിലായിരുന്ന രാജ്യത്തെ അടിസ്ഥാനസൗകര്യ വികസന സ്വപ്‌നങ്ങൾക്ക് പുതിയ ചിറക് നൽകുന്നതാണ് കേന്ദ്രസർക്കാരിന്റെ ആശയം. പദ്ധതികൾ പ്രത്യേകം പ്രത്യേകം ആസൂത്രണവും രൂപകൽപ്പനയും ചെയ്യുന്നതിന് പകരം പൊതുവായ കാഴ്ചപ്പാടോടെ രൂപകൽപ്പന ചെയ്ത് നടപ്പിലാക്കും.

വിവിധ മന്ത്രാലയങ്ങളുടെ പദ്ധതികൾ, ഭാരത് മാല, സാഗർമാല, ജലഗതാഗത പാതകൾ, ഡ്രൈ/ലാൻഡ് പോർട്ടുകൾ, ഉഡാൻ പോലുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ തുടങ്ങിയവും സംയോജിപ്പിച്ചാണ് പിഎം ഗതിശക്തി നടപ്പിലാക്കുക. ടെക്‌സ്റ്റൈൽ ക്ലസ്റ്ററുകൾ, ഫാർമസ്യൂട്ടിക്കൽ ക്ലസ്റ്ററുകൾ, പ്രതിരോധ ഇടനാഴികൾ, ഇലക്ട്രോണിക് പാർക്കുകൾ, വ്യാവസായിക ഇടനാഴികൾ, മത്സ്യബന്ധന ക്ലസ്റ്ററുകൾ, കാർഷിക മേഖലകൾ പോലുള്ള സാമ്പത്തിക മേഖലകൾ ഇതിന്റെ പരിധിയിൽ ഉൾപ്പെടുത്തും. രാജ്യത്തെ വാണിജ്യ മേഖലയെ കൂടുതൽ മത്സരാധിഷ്ഠിതമാക്കാനും ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നു.

സമഗ്രത, മുൻഗണന നിശ്ചയിക്കൽ, മികച്ചത് പ്രായോഗികമാക്കുക, സമന്വയിപ്പിക്കൽ, അവലോകനം ചെയ്യൽ, ചലനാത്മകം തുടങ്ങിയ ആറ് തൂണുകളെ അടിസ്ഥാനമാക്കിയാണ് പിഎം ഗതിശക്തി മാസ്റ്റർ പ്ലാൻ വിഭാവനം ചെയ്തിരിക്കുന്നത്.

Tags: pm narendra modimulti-modal connectivityinvestments
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies