പാലക്കാട്: കഴുത്തോളം മണ്ണ് മൂടിയതിനെ തുടർന്ന് ഉറക്കെ കരയുന്ന നായയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇന്നലെ പെയ്ത കനത്ത മഴയിലാണ് നായയുടെ ദേഹത്തേയ്ക്ക് മണ്ണിടിയിഞ്ഞ് വീണത്. നായയെ രക്ഷിക്കാനാണ് നാട്ടുകാർ ഓടിയെത്തിയത്. എന്നാൽ മണ്ണ് പൂർണമായും നീക്കിപ്പോൾ കാണുന്നത് അതിദാരുണമായ കാഴ്ച്ചയായിരുന്നു.
പാലക്കാട് കപ്പൂർ കാഞ്ഞിരത്താണിയിലാണ് സംഭവം. മണ്ണിനടിയിൽ നായയുടെ ആറ് കുഞ്ഞുങ്ങൾ കൂടി ഉണ്ടായിരുന്നു. അവയുടെ ജീവൻ രക്ഷിക്കാനാണ് ഈ നായ ഉറക്കെ കരഞ്ഞതെന്ന് നാട്ടുകാർക്ക് പിന്നീടാണ് മനസിലായത്. എന്നാൽ ആറ് നായ്ക്കുട്ടികളിൽ രണ്ട് എണ്ണത്തെ മാത്രയെ രക്ഷിക്കാനായുള്ളൂ.
ഹൈദരാലിയുടെ വീട്ടിലുണ്ടായ മണ്ണിടിച്ചിലിലാണ് നായക്ക് തന്റെ കുഞ്ഞുങ്ങളെ നഷ്ടമായത്. വളരെ കുറച്ച് ദിവസം മാത്രം പ്രായമുള്ള നായക്കുട്ടികളാണിത്. നാട്ടുകാരുടെ പരിചരണത്തിൽ രണ്ട് നായക്കുട്ടികളും അമ്മ നായയും സുഖം പ്രാപിച്ച് വരുന്നു.
Comments