നൃൂഡൽഹി: 82ാം മത് മത് മൻ കി ബാത്ത് ഈ മാസം 24 ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങൾ പ്രചോദനകരമായ ആശയങ്ങളും നിർദ്ദേശങ്ങളും പങ്കുവെയ്ക്കണമെന്നും മികച്ച ആശയങ്ങൾ മൻ കീ ബത്തിലൂടെ പങ്കുവെയ്ക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
നമോ ആപ്ലിക്കേഷനിലൂടെയും മൈ ഗവൺമെന്റ് ആപ്പിലൂടെയും 1800 -11-7800 എന്ന നമ്പറിൽ വിളിച്ചും ജനങ്ങൾക്ക് തങ്ങളുടെ ആശയങ്ങൾ പങ്കുവെയ്ക്കാമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
81ാം മത് മൻ കി ബാത്തിൽ ഇന്ത്യൻ സംസ്കാരത്തിൽ മഴവെള്ള സംഭരണത്തിന്റെ പ്രാധാന്യവും പരമ്പരാഗത ഉത്സവമായ ജൽ-ജീലാനി ഏകാദശിയുടെയും ദേശീയ ജല മിഷന്റെ ക്യാച്ച് ദി റെയിൻ ക്യാംപെയ്ൻ എന്നിവയെ കുറിച്ചാണ് ചർച്ച ചെയ്തത്.
Comments