ലണ്ടൻ: പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കുത്തേറ്റ് മരിച്ച ബ്രിട്ടീഷ് പാർലമെന്റ് അംഗത്തിന് അനുശോചനം അറിയിച്ച് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ. അദ്ദേഹം ഒരു മികച്ച പൊതുപ്രവർത്തകനാണെന്നും സ്നേഹമുള്ള സുഹൃത്തും സഹപ്രവർത്തകനുമാണെന്നും ബോറിസ് ജോൺസൺ വ്യക്തമാക്കി.
‘വളരെ സങ്കടകരമായ വാർത്തയാണിത്. യുകെയിൽ 40 വർഷത്തോളം പ്രവർത്തിച്ച ഡേവിസ് അമെസിനെ നഷ്ടപ്പെട്ടതിൽ വളരെയധികം ദു:ഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ബ്രിട്ടന് നഷ്ടമായത് ഒരു നല്ല പൊതുപ്രവർത്തകനെയും വളരെ പ്രിയപ്പെട്ട സുഹൃത്തിനെയുമാണെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.
വേദിയിലേക്ക് അതിക്രമിച്ച് കയറിയ അക്രമകാരി ഡേവിഡിനെ തുടരെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇന്നലെ ഉച്ചയ്‌ക്ക് ലീഓൺ സീയിലെ ബെൽഫെയർസ് മെത്തഡിസ്റ്റ് പള്ളിയിലാണ് സംഭവം. 25വയസ്സുകാരന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. കാലപാതകത്തിന് പിന്നാലെ ബ്രിട്ടനിൽ ഔദ്യോഗിക പതാക താഴ്‌ത്തിക്കെട്ടി. എല്ലാ രാഷ്‌ട്രീയ പാർട്ടികളും ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. 1983ൽ ബാസിൽഡണിനെ പ്രതിനിധീകരിച്ചാണ് ഡേവിഡ് ആദ്യമായി പാർലമെൻറിലെത്തുന്നത്. 1997ൽ സൗത്ത് എൻഡ് വെസ്റ്റിലേക്ക് തട്ടകം മാറ്റി.















