കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നവമി ആഘോഷങ്ങൾക്കിടെ ബോംബ് ആക്രമണം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ദുർഗാപൂരിലെ അന്നപൂർണ മേഖലയിൽ ഇന്നലെ വൈകീട്ടോടെയാണ് ആക്രമണം ഉണ്ടായത്.
നവമി ആഘോഷങ്ങളുടെ ഭാഗമായി ദുർഗ്ഗാ ദേവിയുടെ വിഗ്രഹം നിമഞ്ജനത്തിനായി കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. ഘോഷയാത്രയ്ക്കിടയിലേക്ക് അക്രമികൾ ബോംബ് എറിയുകയായിരുന്നു. സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിന് പിന്നാലെ ഘോഷയാത്രയ്ക്ക് അകമ്പടിപോയ വാഹനങ്ങളും അക്രമികൾ അടിച്ചു തകർത്തു.
തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.
Comments