പാരീസ്: ഒളിമ്പിക്സിലെ മെഡൽ നഷ്ടത്തിന്റെ ക്ഷീണം തീർത്ത് കിരീടനേട്ടവുമായി ഭവാനി ദേവി. ഫ്രാൻസിൽ നടക്കുന്ന പ്രസിദ്ധമായ ഷാർലേൽവില്ലേ നാഷണൽ ചാമ്പ്യൻഷിപ്പിൽ വനിതകളുടെ വ്യക്തിഗത ഇനത്തിലായിരുന്നു ഭവാനി ദേവിയുടെ ഉജ്ജ്വല നേട്ടം. തനിക്ക് മികച്ച പരിശീലനം നൽകിക്കൊണ്ടിരിക്കുന്ന കോച്ച് ക്രിസ്റ്റിയൻ ബോയർ, അർനോഡ് ഷീൻഡർ, മറ്റ് എല്ലാ സഹതാരങ്ങൾ എന്നിവർ ക്കും ഭവാനി ദേവി നന്ദി അറിയിച്ചു.
‘ഫ്രാൻസിലെ ഷാർലേൽവില്ലേ നാഷണൽ ചാമ്പ്യൻഷിപ്പിൽ കിരീടം നേടി. എന്റെ പരിശീല കർക്കും സഹതാരങ്ങളും നൽകിയ പ്രോത്സാഹനത്തിനും പിന്തുണയ്ക്കും നന്ദി. ഈ സീസ ണിൽ ലോകോത്തര കിരീടം നേടാനായതിൽ ഏറെ സന്തോഷം.’ ഭവാനി ട്വീറ്റ് ചെയ്തു.
ഭവാനിദേവിക്ക് ഇന്ത്യൻ കായികമന്ത്രാലയവും സ്പോർട്ട്സ് അതോറിറ്റിയും ആശംസക ളർപ്പിച്ചു. ടോക്കിയോ ഒളിമ്പിക്സിൽ മികച്ച പോരാട്ടമാണ് ഭവാനി ദേവി കാഴ്ചവെച്ചത്. ഫെൻസിംഗിൽ ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഒളിമ്പിക്സിൽ ആദ്യ റൗണ്ടിൽ ജയിച്ച് മുന്നേറിയതെന്ന പ്രത്യേകതയും ഭവാനിയെ ശ്രദ്ധേയമാക്കിയിരുന്നു.
Comments