രണ്ട് ലക്ഷം രൂപയുണ്ടോ? എന്നാൽ ഓഡി ക്യൂ 5 ഫെയ്‌സ് ലിഫ്റ്റ് ബുക്ക് ചെയ്യാം
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രണ്ട് ലക്ഷം രൂപയുണ്ടോ? എന്നാൽ ഓഡി ക്യൂ 5 ഫെയ്‌സ് ലിഫ്റ്റ് ബുക്ക് ചെയ്യാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2021, 10:04 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഇന്ത്യയിൽ ക്യൂ 5 ഫെയ്‌സ് ലിഫ്റ്റിന്റെ ബുക്കിംഗ് ആരംഭിച്ച് ജർമൻ ആഡംബര വാഹന നിർമ്മാതാക്കളായ ഓഡി. രണ്ട് ലക്ഷം രൂപയാണ് വാഹനത്തിന്റെ ബുക്കിംഗ് തുക. ഈ മാസം അവസാനത്തോടെ ക്യൂ 5 ഫെയ്‌സ് ലിഫ്റ്റ് ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്.

‘വിജയകരമായ ക്യൂ കുടുംബത്തിലെ പുതിയ അംഗത്തിലായുള്ള ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. ഏവരെയും ആകർഷിക്കുന്ന പുതിയ ഡിസൈനുമായാണ് വാഹനം പുറത്തിറക്കുന്നത്. യാത്രക്കാരുടെയും ഡ്രൈവറുടെയും സുഖത്തിനും സന്തോഷകരവുമായ യാത്രക്കുമാണ് ഓഡി മുൻഗണന നൽകുന്നത്. കമ്പനിയുടെ മറ്റ് വാഹങ്ങളെ പോലെ ഇതിലും ആ മുൻഗണന നൽകിയിട്ടുണ്ട്’ ഓഡി ഇന്ത്യയുടെ തലവൻ ബൽബീർ സിംഗ് ദില്ലൻ പറഞ്ഞു.

2021 ഓഡി ക്യു 5യിൽ പുതിയതും വലുതുമായ സിംഗിൾ ഫ്രെയിം ഗ്രില്ലുകൾ നൽകിയിട്ടുണ്ട്. ഡാർക്ക് ക്രോം ബോർഡറുകളുള്ള സ്‌പോർട്ടി ബ്ലാക്ക് ട്രീറ്റ്‌മെന്റും വാഹനത്തിന് ലഭിക്കുന്നു. പുതിയ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളും, പുതുക്കിയ ഫുൾ എൽഇഡി ഹെഡ്‌ലാമ്പുകളും എസ് യുവിക്ക് ലഭിക്കും. മാട്രിക്‌സ് എൽഇഡി ഹെഡ്‌ലാമ്പുകൾ ഓപ്ഷണൽ ഫീച്ചറായി നൽകും. 19-ഇഞ്ച് 5 ഡബിൾ സ്‌പോക്ക് സ്റ്റാർ സ്‌റ്റൈൽ അലോയ് വീലുകളും എസ് യുവിക്ക് ലഭിക്കുന്നു.

ക്യാബിന് ഒരു പുതിയ ലുക്കാണ് നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്. എസ്‌യുവിക്ക് മൂന്നാം തലമുറ മോഡുലാർ ഇൻഫോടെയ്ൻമെന്റ് പ്ലാറ്റ്‌ഫോം(എംഐബി 3) ലഭിക്കും. ഈ സിസ്റ്റത്തിൽ 10.1 ഇഞ്ച് ഡിസ്‌പ്ലേ സജ്ജീകരിച്ചിരിക്കുന്നു. വയർലെസ് ഫോൺ ചാർജർ, ഓഡി പാർക്ക് അസിസ്റ്റ്, സെൻസർ നിയന്ത്രിത ബൂട്ട്‌ലിഡ് പ്രവർത്തനത്തോടുകൂടിയ കംഫർട്ട് കീ, ഓഡി വെർച്വൽ കോക്ക്പിറ്റ് പ്ലസ്, ബി& ഒ പ്രീമിയം 3ഡി സൗണ്ട് സിസ്റ്റം എന്നീ സവിശേഷതകളും വാഹനത്തിൽ ഉൾപ്പെടുന്നു

2.0 ലിറ്റർ ടിഎഫ്എസ്‌ഐ എഞ്ചിനോടെയാണ് ഇന്ത്യ-സ്‌പെക്ക് 2021 ഓഡി ക്യൂ 5 എത്തുന്നത്. ഏഴ് സ്പീഡ് എസ്-ട്രോണിക് ഓട്ടോമാറ്റിക് ഡ്യുവൽക്ലച്ച് ഗിയർബോക്‌സുമായാണ് മോട്ടോർ ഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം സ്റ്റാൻഡേർഡായി വാഹനത്തിന് ലഭിക്കും.

Tags: AUDI Q5 FACELIFT
ShareTweetSendShare

More News from this section

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പോക്സോ കേസിന് പിന്നാലെ പ്രതികാരക്കൊല; ഭാര്യയും രണ്ട് മക്കളും പരാതിക്കാരിയും ഉൾപ്പെടെ ആറുപേരെ വെട്ടിക്കൊന്ന് ജാമ്യത്തിലിറങ്ങിയ യുവാവ്

റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

തമിഴ്‌നാട്ടിൽ അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തടഞ്ഞ് ഹൈക്കോടതി; വിജയ് രാജിവെച്ച സീറ്റും പട്ടികയിൽ, തിരഞ്ഞെടുപ്പ് കമ്മീഷന് ഇടക്കാല വിലക്ക്

Latest News

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാന്‍ കണ്ഠര് രാജീവര്‍; പകരം മകനെ നിയമിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് കത്ത്

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

‘എനിക്ക് വിശ്രമം വേണ്ട, സിംബാബ്വെയിലേക്ക് കൊണ്ടുപോകൂ’; സഞ്ജുവായി അശ്വിന്‍, സെലക്ടര്‍മാര്‍ക്കെതിരെ വൈറല്‍ പരിഹാസം

വള്ളി കാത്തിരുന്ന മലയിൽ മുഴങ്ങുന്നത് മംഗല്യഘോഷം; പ്രകൃതി ഒരുക്കിയ കല്യാണമണ്ഡപം, പ്രണയിതാക്കളുടെ സ്വപ്നക്ഷേത്രം : വേളിമല കുമാരകോവിലിന്റെ വിസ്മയം

മിഠായിക്കടലാസിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; തലശ്ശേരിയിൽ വൻ ലഹരിവേട്ട, ലക്ഷങ്ങളുടെ മയക്കുമരുന്ന് പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies