ഉത്തരാഖണ്ഡ് മഴക്കെടുതി; മരണം 52 കടന്നതായി റിപ്പോർട്ട്; പ്രളയബാധിത പ്രദേശങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി വ്യോമ നിരീക്ഷണം നടത്തും
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തരാഖണ്ഡ് മഴക്കെടുതി; മരണം 52 കടന്നതായി റിപ്പോർട്ട്; പ്രളയബാധിത പ്രദേശങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി വ്യോമ നിരീക്ഷണം നടത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2021, 07:17 am IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണം 52 കടന്നതായി റിപ്പോർട്ട്. 11 പേരെ കാണാതായിട്ടുണ്ട്. പല വിദൂര പ്രദേശങ്ങളിലും ഗ്രാമങ്ങളിലും രക്ഷാപ്രവർത്തനം തുടരുന്നു. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ നൈനിറ്റാളിലാണ് കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പ്രദേശത്ത് മാത്രമായി 28 പേർ മരിച്ചതായും നിരവധി പേരെ കാണാതായതായും റിപ്പോർട്ടുണ്ട്.

സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് വ്യോമ നിരീക്ഷണം നടത്തും. ഇതിനായി മന്ത്രി ഇന്നലെ രാത്രിയോടെ ഡെറാഡൂണിൽ എത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പ്രളയബാധിത പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണം നടത്തുകയും സംസ്ഥാനത്തെ നിലവിലെ സാഹചര്യം വിലയിരുത്തുകയും ചെയ്തിരുന്നു.

പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് നൂറുകണക്കിന് ആളുകളെ രക്ഷപ്പെടുത്തിയതായി ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) അറിയിച്ചു. ഇതുവരെ, രക്ഷാപ്രവർത്തകർ ഉധം സിംഗ് നഗർ, നൈനിറ്റാൾ എന്നിവിടങ്ങളിൽ നിന്ന് കുടുങ്ങിക്കിടക്കുന്ന 1,300 ലധികം ആളുകളെ ഒഴിപ്പിച്ചു. കനത്ത മഴയിലും മണ്ണിടിച്ചിലിലും സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലേയ്‌ക്കുള്ള ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്.

കുമയൂൺ മേഖലയിലെ ഭീംതാലിൽ ഒരു വീട് തകർന്ന് ഒരു കുട്ടി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. മഴ തുടരുന്ന സാഹചര്യം രക്ഷാപ്രവർത്തനത്തെ ദുഷ്‌കരമായി ബാധിച്ചതായി അധികൃതർ അറിയിച്ചു.

Tags: amit shauttarakhand floodPushkar Singh Dhami
Share
Tweet
SendShare

More News from this section

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ചികിത്സ; മുതിര്‍ന്ന ബിജെപി നേതാവ് അദ്വാനി ആശുപത്രി വിട്ടു

കുലസായി ദസറ; കുലശേഖരപട്ടണത്ത് ഭക്തജനപ്രവാഹം; മുത്താരമ്മൻ ക്ഷേത്രത്തിൽ മഹിഷാസുരസംഹാരം നാളെ അർധരാത്രി

Latest News

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies