തിരുവനന്തപുരം കോർപ്പറേഷനിലെ നികുതിവെട്ടിപ്പ് ; സമരത്തിനെതിരെ പ്രമേയം പാസാക്കി മേയർ; കൗൺസിൽ ഹാളിൽ കിടന്ന് പ്രതിഷേധിച്ച് ബിജെപി കൗൺസിലർമാർ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ നികുതിവെട്ടിപ്പ് ; സമരത്തിനെതിരെ പ്രമേയം പാസാക്കി മേയർ; കൗൺസിൽ ഹാളിൽ കിടന്ന് പ്രതിഷേധിച്ച് ബിജെപി കൗൺസിലർമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2021, 05:57 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : കോർപ്പറേഷനിൽ നടന്ന ലക്ഷങ്ങളുടെ നികുതി തട്ടിപ്പിനെതിരെ പ്രതിഷേധം ശക്തമാക്കി ബിജെപി. കൗൺസിൽ ഹാളിൽ ബിജെപി കൗൺസിലർമാർ കിടന്ന് പ്രതിഷേധിച്ചു. സമരം ശക്തമായതോടെ യോഗത്തിൽ അജണ്ടകൾ മാത്രം പൂർത്തീകരിച്ചു കൊണ്ടായിരുന്നു മേയറുടെ മടക്കം.

ഉച്ചയോടെയായിരുന്നു കൗൺസിൽ യോഗം ചേരാൻ തീരുമാനിച്ചിരുന്നത്. എന്നാൽ രാവിലെയോടെ തന്നെ കൗൺസിൽ ഹാളിൽ പ്രവേശിപ്പിച്ച പ്രതിഷേധക്കാർ കിടന്ന് പ്രതിഷേധം ആരംഭിച്ചു. സമരക്കാർക്കിടയിലൂടെ പോലീസ് അകമ്പടിയോടെയാണ് മേയർ ആര്യാ രാജേന്ദ്രൻ ഹാളിലേക്ക് എത്തിയത്. എന്നാൽ യോഗം ചേരാൻ സാധിക്കാൻ വന്നതോടെ സമരത്തിനെതിരെ പ്രമേയം പാസാക്കിയതായി പ്രഖ്യാപിച്ച ശേഷം മടങ്ങുകയായിരുന്നു. ശേഷവും ബിജെപി കൗൺസിലർമാർ സമരം തുടർന്നു.

27 ലക്ഷത്തോളം രൂപയാണ് കോർപ്പറേഷൻ ജീവനക്കാർ തട്ടിച്ചത്. ഇതിനെതിരെ കഴിഞ്ഞ 24 ഓളം ദിവസങ്ങളായി ബിജെപി കൗൺസിലർമാർ രാപ്പകൽ സമരം തുടരുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം പ്രതിഷേധം കടുപ്പിച്ച കൗൺസിലർമാർ രാപ്പകൽ സമരം അനിശ്ചിതകാല നിരാഹാര സമരമാക്കി. ഇതിന് പിന്നാലെയാണ് കൗൺസിൽ ഹാളിൽ കിടന്ന് സമരം ചെയ്തത്. കോർപ്പറേഷന് പുറത്ത് ശക്തമായ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ തമ്പടിച്ചിരിക്കുകയാണ്.

ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ പ്രതികളായ തട്ടിപ്പ് കേസിൽ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് ബിജെപി കൗൺസിലർമാർ പ്രതിഷേധിക്കുന്നത്. സംഭവം പുറത്തറിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴും മൂന്ന് പേർ മാത്രമാണ് അറസ്റ്റിലായത്. സമരക്കാരുമായി ചർച്ച നടത്താൻ ആര്യാ രാജേന്ദ്രനും ഇതുവരെ തയ്യാറായിട്ടില്ല. അടുത്തിടെ പുറത്തുവന്ന ഓഡിറ്റ് റിപ്പോർട്ടിൽ 11 പേരാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത് എന്നാണ് കണ്ടെത്തൽ. എന്നാൽ ഇവരിൽ ഒരാളെ പോലും അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായിട്ടില്ല.

Tags: BJPProtesttrivandrum corporation
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies