പോലീസിന് സിപിഎമ്മിനെ ഭയം; ഇടത് ഭരണത്തിൽ നഗരസഭയുടെ അടിത്തറ ഇളകി; വീട്ടുകരം തട്ടിയ പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് വിവി രാജേഷ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോലീസിന് സിപിഎമ്മിനെ ഭയം; ഇടത് ഭരണത്തിൽ നഗരസഭയുടെ അടിത്തറ ഇളകി; വീട്ടുകരം തട്ടിയ പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് വിവി രാജേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2021, 10:12 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : നഗരസഭയിലെ വീട്ടുകരം തട്ടിപ്പിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി ബിജെപി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ തെരുവുകൾ തോറുമുള്ള ശക്തമായ പ്രതിഷേധ പരിപാടികൾക്ക് കേരളം സാക്ഷിയാകുമെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷനും കൗൺസിലറുമായ വി.വി രാജേഷ് പറഞ്ഞു. നേമം പോലീസ് സ്‌റ്റേഷൻ ഉപരോധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭവത്തിൽ പ്രതികൾ ആരെല്ലാമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ സിപിഎമ്മിനെ ഭയന്ന് പ്രതികളെ പോലീസ് പിടികൂടുന്നില്ല. സിപിഎം ജില്ലാ നേതൃത്വത്തെ ധിക്കരിച്ചാൽ ട്രാൻസ്ഫർ ആയിരിക്കും ഇവർക്ക് ലഭിക്കുക. ചില പോലീസ് ഉദ്യോഗസ്ഥർ സിപിഎമ്മിനെ മണിയടിച്ച് തിരുവനന്തപുരത്ത് മാത്രം തുടരുന്നു. സിപിഎം പറയുന്നതാണ് ചില പോലീസ് ഉദ്യോഗസ്ഥർ നടപ്പാക്കുന്നത്. സിപിഎമ്മിന്റെ നിർദ്ദേശപ്രകാരം പോലീസ് പ്രതികളെ സംരക്ഷിക്കുന്നു. തട്ടിപ്പ് കേസിൽ പ്രതിയായ ഒരാളെ പിടിക്കാൻ കഴിയാത്ത പോലീസ് എങ്ങിനെയാണ് ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയെന്നും അദ്ദേഹം ചോദിച്ചു.

പ്രതികൾ ആരെല്ലാമാണെന്ന് വ്യക്തമായ സ്ഥിതിയ്‌ക്ക് പോലീസ് ഉടൻ നടപടി സ്വീകരിക്കണം. തങ്ങൾ ആരുടെയും പുറകിലല്ല. എന്നാൽ അപകടകരമായ അവസ്ഥയിലേക്ക് പോകുന്ന പോലീസിന് വെളിച്ചം വീശേണ്ടത് തങ്ങളുടെ ദൗത്യമാണ്. ഇന്ത്യയിലെ ശ്രദ്ധിക്കപ്പെടുന്നതും വികസന സാദ്ധ്യതയുള്ള നഗരസഭയാണ് തിരുവനന്തപുരം . എന്നാൽ എൽഡിഎഫ് ഭരണത്തിൽ വികസനം തടസ്സപ്പെടുക മാത്രമല്ല, നഗരസഭയുടെ അടിത്തറ തന്നെ ഇളകി.

തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണം. അല്ലെങ്കിൽ പ്രതിഷേധം ഇനിയും കടുപ്പിക്കും. കേരളത്തിലെ പോലീസുകാർക്ക് മുഴുവനും ഉറക്കമില്ലാത്ത രാത്രികളാകും ഉണ്ടാകുക. ബിജെപി നേതാക്കൾ തെരുവുൽ കിടന്ന് പോരാടും. ബിജെപി നടത്തുന്ന മാർച്ച് തടയാനെ പോലീസുകാർക്ക് സമയം കാണുകയുള്ളൂവെന്നും വി.വി രാജേഷ് കൂട്ടിച്ചേർത്തു.

വർക്കല മുനിസിപ്പാലിറ്റിയിലും പ്രതിഷേധ സമരം ആരംഭിച്ചു. പ്രധാനമന്ത്രി ആവാസ് യോജന വഴി ലഭിച്ച വീടിന് 28 വീടുകളിൽ നിന്നും നികുതി പിരിച്ചിരുന്നു. 100 ഉം 500 ഉം രൂപ വലിയ സംഖ്യയായി കാണുന്ന ആളുകളുടെ പണമാണ് തട്ടിയെടുത്തത്. ഒരു പ്രതിയെ ശിക്ഷിച്ചാൽ ഒരുപാട് പേർക്ക് അത് മാതൃകയാകും.നിയമസഭയ്‌ക്ക് അകത്തുള്ള ബിജെപിയേക്കാൾ ശക്തരാണ് പുറത്തുള്ള ബിജെപിയെന്നും അദ്ദേഹം പറഞ്ഞു.

Tags: BJPtvmnemamthiruvanathapuram corporation
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies