മുഖ്യമന്ത്രി തള്ളിപ്പിടിച്ചാൽ മുല്ലപ്പെരിയാർ അണക്കെട്ട് പൊളിയാതെ ഇരിക്കുമോ ? ; ഓരോ മഴക്കാലത്തും നൂറ്റാണ്ടുകൾ പഴക്കമുള്ള അണക്കെട്ട് ജനങ്ങൾക്ക് ഭീതിയായി മാറുന്നു; വിമർശനവുമായി സന്ദീപ് വാര്യർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രി തള്ളിപ്പിടിച്ചാൽ മുല്ലപ്പെരിയാർ അണക്കെട്ട് പൊളിയാതെ ഇരിക്കുമോ ? ; ഓരോ മഴക്കാലത്തും നൂറ്റാണ്ടുകൾ പഴക്കമുള്ള അണക്കെട്ട് ജനങ്ങൾക്ക് ഭീതിയായി മാറുന്നു; വിമർശനവുമായി സന്ദീപ് വാര്യർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2021, 04:08 pm IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് ചിലർ അനാവശ്യ ഭീതി പരത്തുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തോട് പ്രതികരിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യർ. ആവശ്യമുള്ള ഭീതി എന്താണ്, അനാവശ്യ ഭീതി എന്താണ് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി തള്ളിപ്പിടിച്ചാൽ അണക്കെട്ട് പൊളിയാതെ ഇരിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

കാലാവസ്ഥ വ്യതിയാനം മൂലം കാലം തെറ്റി വരുന്ന അതിതീവ്രമഴയും, മേഘ സ്‌ഫോടനങ്ങൾ പോലെ കേട്ടുകേൾവിയില്ലാത്ത ദുരന്തങ്ങളുമാണ് കേരളം നേരിടുന്നത്. മാറി മാറി ഭരിച്ച ഇടതു വലതു സർക്കാരുകൾ പരിസ്ഥിതിയെ ക്വാറി മാഫിയകൾക്ക് തീറെഴുതി പശ്ചിമഘട്ടത്തെ ഒന്നാകെ ദുർബലപ്പെടുത്തിയതിന്റെ ഫലമാണ്, ഓരോ മഴക്കാലത്തും ഉണ്ടാകുന്ന ഉരുളുപൊട്ടലുകളും, തോത് വർദ്ധിച്ചു വരുന്ന ഭൂമി കുലുക്കങ്ങളുമെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

ഓരോ മഴക്കാലത്തും ജലനിരപ്പ് ഉയരുമ്പോൾ, പണിതിട്ട് ഒന്നേകാൽ നൂറ്റാണ്ടായ മുല്ലപ്പെരിയാർ അണക്കെട്ട് മദ്ധ്യകേരളത്തിലെ ജനതയ്‌ക്ക് ഒരു ഭീതിയായി മാറുന്നത് ഈ സാഹചര്യത്തിലാണ്. അതിന് പരിഹാരം കാണാൻ ശ്രമിക്കുന്നതിന് പകരം, അത് ചൂണ്ടിക്കാട്ടുന്നവരെ ഭയപ്പെടുത്തി നിശബ്ദരാക്കാൻ ശ്രമിക്കുന്നത് ഫാഷിസമാണ്. ഇത് ചൈനയോ, ക്യൂബയോ താലിബാന്റെ അഫ്ഗാനിസ്താനോ ഒന്നുമല്ല. കേസെടുക്കും, മൂക്ക് ചെത്തുമെന്നൊക്കെയുള്ള ഭീഷണീ കൈയ്യിൽ വച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

കുറഞ്ഞ പക്ഷം ഈ വിഷയത്തിൽ, ഇടതു മുന്നണിയുടേയോ, മുഖ്യമന്ത്രി ആയിരുന്നപ്പോൾ വി എസ് അച്ചുതാനന്ദന്റെയും, അന്നത്തെ വകുപ്പു മന്ത്രി എൻ. കെ പ്രേമചന്ദ്രന്റെയും നിലപാടുകളും, അവർ സുപ്രീംകോടതിയിൽ വരെ ചെന്ന് എടുത്ത നിലപാടുകളും പിണറായി വിജയൻ ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. അതല്ല, കേരളത്തെ നെടുകെ പിളർന്ന് കേരളമേ ഇല്ലാതാക്കി കേരള സംസ്ഥാനത്തിന്റെ അവസാന മുഖ്യമന്ത്രി എന്ന റെക്കോർഡ് സ്വന്തമാക്കാനാണ് ശ്രമമെങ്കിൽ ഭീഷണി തുടരാം.

ഈ വിഷയത്തിൽ ഇതു വരെ പറഞ്ഞതിലും കൂടുതലായി തുടർന്നും വസ്തുതകൾ പറയാനാണ് തീരുമാനം. അതിനു കേസ് എടുക്കണമെന്ന് തോന്നുന്നുവെങ്കിൽ, ആദ്യത്തെ കേസ് എന്റെ നേരെ തന്നെയാകാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.

തുടർച്ചയായ മഴയിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് അടുക്കുന്ന സാഹചര്യത്തിൽ വലിയ ആശങ്കയാണ് ആളുകളിൽ നിന്നും ഉണ്ടാകുന്നത്. ഈ ആശങ്ക പങ്കുവെച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ നിരവധി പേർ രംഗത്ത് വരുന്നുണ്ട്. മുല്ലപ്പെരിയാർ ഡി കമ്മീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിനിമാ താരങ്ങൾ ഉൾപ്പെടെ സമൂഹമാദ്ധ്യമങ്ങളിൽ ക്യാമ്പെയ്ൻ നടത്തുന്നുണ്ട്. ഇതിനിടെയാണ് അണക്കെട്ടുമായി ബന്ധപ്പെട്ട് അനാവശ്യ ഭീതി പടർത്തുകയാണെന്ന് മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

Tags: facebookPinarayi VijayanCMSANDEEP WARRIERMULLAPERIYAR DAM
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies