ചിറ്റാർ : പോപ്പുലർ ഫൈനാൻസിൽ പണം നിക്ഷേപിച്ച റിട്ടയേർഡ് അദ്ധ്യാപകൻ ജീവനൊടുക്കി . വയ്യാറ്റുപുഴ പുലയൻപാറയിൽ മോഹനവിലാസം വി എൻ വാസുദേവൻ നായർ (80) ആണ് വീട്ടിൽ തൂങ്ങി മരിച്ചത് .
പോപ്പുലർ ഫൈനാൻസിൽ അദ്ദേഹം 25 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. ഈ തുക കിട്ടാത്തതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് കുറിപ്പ് എഴുതി വച്ചിരുന്നു. സംഭവ സമയത്ത് വീട്ടിൽ മറ്റാരും ഇല്ലായിരുന്നു. ഭാര്യ: ഭവാനിയമ്മ.
രണ്ടായിരം കോടിയോളം രൂപയുടെ ഇടപാടുകളാണ് പോപ്പുലര്‍ ഗ്രൂപ്പ് നടത്തിയിരിക്കുന്നത് . രാജ്യത്താകമാനം 270 ബ്രാഞ്ചുകളിലാണ് ഇവര്‍ ക്രമക്കേട് നടത്തിയത്. 1600ഓളം പേരില്‍നിന്നായി സ്വര്‍ണവും പണവും ഈ ഗ്രൂപ്പ് വാങ്ങിയിരുന്നു. 1368 കേസുകള്‍ ഇത് സംബന്ധിച്ച് സി.ബി.ഐയും അന്വേഷിക്കുന്നുണ്ട്















