മുല്ലപ്പെരിയാർ തുറന്നാൽ ഇടുക്കി ഡാമിന്റെ കാര്യത്തിൽ ആശങ്ക വേണ്ട; സുരക്ഷയ്ക്ക് സജ്ജീകരണങ്ങൾ ഒരുക്കിയെന്ന് മന്ത്രിമാർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുല്ലപ്പെരിയാർ തുറന്നാൽ ഇടുക്കി ഡാമിന്റെ കാര്യത്തിൽ ആശങ്ക വേണ്ട; സുരക്ഷയ്‌ക്ക് സജ്ജീകരണങ്ങൾ ഒരുക്കിയെന്ന് മന്ത്രിമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2021, 06:10 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 138 അടി എത്തുന്ന സാഹചര്യത്തിൽ തുറക്കുമെന്ന തമിഴ്‌നാടിന്റെ തീരുമാനത്തെ എതിർത്ത് കേരളം. ഇതു സംബന്ധിച്ച വിശദാംശങ്ങൾ സംസ്ഥാന ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും റവന്യൂ മന്ത്രി കെ രാജനും വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

‘ജലനിരപ്പ് 138 അടി വരുന്ന സാഹചര്യത്തിൽ തുറക്കും എന്ന് തമിഴ്‌നാട് നിലപാട് എടുത്തു. എന്നാൽ അത് കഴിയില്ലെന്ന് കേരളം നിലപാട് സ്വീകരിച്ചു. അണക്കെട്ടിൽ നിശ്ചിത അടി ജലനിരപ്പ് നിജപ്പെടുത്തുന്നതാണ് കേരളത്തിന് നല്ലത്. അണക്കെട്ടിൽ നിന്നും പരമാവധി ജലം തമിഴ്‌നാട് കൊണ്ട് പോകണം എന്നും കേരളം ആവശ്യപ്പെട്ടു’ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർന്ന് ഡാം തുറന്നാൽ ഇടുക്കി ഡാമിന്റെ കാര്യത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. ജനങ്ങളുടെ സുരക്ഷയ്‌ക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 2018 ലെ സുപ്രീംകോടതി നിരീക്ഷണം വീണ്ടും കോടതിയെ ബോധ്യപ്പെടുത്തിയതായും, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി താഴ്‌ത്തി നിർത്തിയതായും മന്ത്രി കൂട്ടിച്ചേർത്തു.

‘മുല്ലപ്പെരിയാർ തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ ആവശ്യമായ ജാഗ്രത നടപടികൾ സ്വീകരിച്ചായിരിക്കും ഡാം തുറക്കുക. ഇത് സംബന്ധിച്ച വിവരങ്ങൾ ചർച്ച ചെയ്യാൻ ഇടുക്കിയിലെ വിവിധ ഉദ്യോഗസ്ഥരുമായി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. അണക്കെട്ടിന്റെ പ്രദേശത്ത് വസിക്കുന്ന 883 കുടുംബങ്ങളെ മാറ്റി പാർപ്പിക്കേണ്ടി വരും. ഇതിനായി എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്’ മന്ത്രി കെ രാജൻ അറിയിച്ചു.

വള്ളക്കടവ് മുതൽ ഇടുക്കി ഡാം വരെ വെള്ളം ഒഴുകി പോകുന്ന സ്ഥലങ്ങളിൽ എല്ലാം പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും. കൂടാതെ അണക്കെട്ടിന്റെ 27 കിലോമീറ്റർ ദൂരപരിധിയിൽ ആവശ്യമെങ്കിൽ 20 ക്യാമ്പുകൾ തുറക്കുമെന്നും കെ രാജൻ പറഞ്ഞു.

മുല്ലപ്പെരിയാർ അണക്കെട്ടുമായി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്ക് പ്രതികരിക്കരുതെന്നും ഇവ തുടർന്നാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദം രൂപപ്പെട്ടതായും ഒക്ടോബർ 31 വരെ സംസ്ഥാനത്ത് ഇടമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയതായും കെ രാജൻ അറിയിച്ചു. മുന്നറിയിപ്പിനെ തുടർന്ന് തിരുനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: k rajanRoshy AugustineKERALA-TAMIL NADUmullapeiryar dam
Share
Tweet
SendShare

More News from this section

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Latest News

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies