ഫ്‌ളോറിഡ: സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി എന്തും ചെയ്യുന്ന ഒട്ടനവധിപേരെ നമുക്കറിയാം. പല കെണിയിലും അകപ്പെട്ടിട്ടുള്ളവരാകും അത്തരത്തിലുള്ളവരിലേറെയും. മരണം സംഭവിച്ചിട്ടുള്ള വാർത്തകൾ വരെ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു സംഭവമാണ് ഫ്‌ളോറിഡയിലെ മിയാമിയിൽ നിന്നും പുറത്തുവരുന്നത്.
സ്വന്തം അച്ഛൻ മരിച്ച് കിടക്കുമ്പോൾ ശവപ്പെട്ടിയുടെ അടുത്ത് നിന്ന് ഫോട്ടോയെടുക്കുകയാണ് ഇൻസ്റ്റഗ്രാം താരവും മോഡലുമായ ജെയ്ൻ റിവറ. ഒരു ഫോട്ടോ മാത്രമല്ല ജെയ്ൻ പങ്കുവെച്ചത്. ഫോട്ടോകളുടെ പരമ്പര തന്നെയാണ് അവർ പങ്കുവെച്ചത്. ‘ചിത്രശലഭം പറന്നുപോയി. നിത്യശാന്തി നേരുന്നു പപ്പ, നിങ്ങളായിരുന്നു എന്റെ അടുത്ത സുഹൃത്ത്’ ഇതായിരുന്നു ജെയ്ൻ ഫോട്ടോ പങ്കുവെച്ച് നൽകിയ അടിക്കുറിപ്പ്.
ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ കടുത്ത വിമർശനങ്ങളാണ് ജെയ്‌ന് നേരിടേണ്ടി വന്നത്. അതോടെ ചിത്രങ്ങൾ ജെയ്ൻ നീക്കം ചെയ്തു. കറുത്ത ഡ്രസ്സാണ് ഇവർ ധരിച്ചിരുന്നത്. പല പോസിലുള്ള ചിത്രങ്ങളിൽ എല്ലാത്തിലും ഇവർ ചിരിച്ചാണ് നിൽക്കുന്നത്. വിമർശനങ്ങൾ കടുത്തതോടെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളെല്ലാം തന്നെ ജെയ്‌ന് ഡിലീറ്റ് ചെയ്യേണ്ടി വന്നു.
https://twitter.com/MacMcCannTX/status/1453030106528632836















