താനൊരു ശുദ്ധനായതു കൊണ്ട് എല്ലാം വിശ്വസിച്ചു; മോൻസൺ മാവുങ്കൽ വിവാദത്തിൽ പ്രതികരണവുമായി എംജി ശ്രീകുമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

താനൊരു ശുദ്ധനായതു കൊണ്ട് എല്ലാം വിശ്വസിച്ചു; മോൻസൺ മാവുങ്കൽ വിവാദത്തിൽ പ്രതികരണവുമായി എംജി ശ്രീകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2021, 09:05 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി : താനൊരു ശുദ്ധനായതു കൊണ്ടാണ് പുരാവസ്തു തട്ടിപ്പ് വീരൻ മോൻസൻ മാവുങ്കലിന്റെ വാക്കുകൾ വിശ്വസിച്ചതെന്ന് ഗായകൻ എംജി ശ്രീകുമാർ. അതുകൊണ്ടാണ് മോതിരം വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ഒരു മലയാള മാസികയ്‌ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

അഭിമുഖത്തിൽ മോതിരം എങ്ങിനെകിട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി. താനും രമേശ് പിഷാരടിയും കൂടി രണ്ട് വർഷം മുൻപ് ഉണ്ടാക്കിയ തമാശയാണ് ഇപ്പോൾ വിവാദമായത്. സംഗീത പരിപാടി കണ്ടാണ് മോൻസൻ താനുമായി ബന്ധപ്പെടുന്നത്. കുട്ടികൾക്ക് പാട്ടുപഠിക്കാൻ മോൻസൻ ഒരു സമ്മാനം അയച്ചു. ഇതിന് ശേഷമാണ് മോൻസൻ മോതിരത്തെപ്പറ്റി തന്നോട് പറഞ്ഞതെന്നും എംജി ശ്രീകുമാർ വ്യക്തമാക്കി.

ഫോണിൽ തന്നെ വിളിച്ചാണ് മോൻസൻ മോതിരത്തിന്റെ കാര്യം പറഞ്ഞത്. സാറിന്റെ വസ്ത്രത്തിന് അനുയോജ്യമായ ഒരു മോതിരം കയ്യിൽ ഉണ്ടെന്നും, അത് കൊടുത്തയക്കാമെന്നും മോൻസൺ പറഞ്ഞു. ഇത് ഇട്ടാൽ സാർ ഇടത് കൈകൊണ്ട് മൈക്ക് പിടിക്കുമ്പോൾ നല്ല ഭംഗിയായിരിക്കും. എന്നാൽ ഇട്ടശേഷം തിരികെ നൽകണമെന്നും മോൻസൺ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് താൻ മോതിരം കൈപ്പറ്റിയതെന്നും ഇത് ഇത്രവലിയ പ്രശ്‌നമായി മാറുമെന്ന് സ്വപ്‌നത്തിൽ പോലും വിചാരിച്ചില്ലെന്നും എംജി ശ്രീകുമാർ കൂട്ടിച്ചേർത്തു.

ഒരിക്കൽ മോൻസന്റെ വീട് കാണാൻ അവസരം ലഭിച്ചെന്നും എംജി ശ്രീകുമാർ വെളിപ്പെടുത്തി. പറഞ്ഞ് കേട്ടാണ് മോൻസന്റെ വീട്ടിൽ പോയത്. കണ്ട് തിരികെ വന്നുഎന്നല്ലാതെ വേറെയൊന്നും ഉണ്ടായിട്ടില്ലെന്നും എംജി ശ്രീകുമാർ പറഞ്ഞു.

ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിൽ വിധി കർത്താവായിരിക്കുമ്പോഴാണ് എംജി ശ്രീകുമാർ മോൻസന്റെ കയ്യിൽ നിന്നും മോതിരം വാങ്ങിയത്. പരിപാടിയ്‌ക്കിടെ മോൻസൺ ആണ് മോതിരം തന്നതെന്ന കാര്യവും അദ്ദേഹം പറഞ്ഞിരുന്നു. പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ അറസ്റ്റിലായതിന് പിന്നാലെ ചാനലിൽ എംജി ശ്രീകുമാർ നടത്തിയ പരാമർശം സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

Tags: monson mavunkalmg sreekumarsinger
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies