ക്രിസ്റ്റ്യാനോയ്ക്ക് പിന്നാലെ പത്രസമ്മേളനത്തിനിടെ കൊക്കകോള കുപ്പി മാറ്റി വാർണറും; സംഘാടകർ ഇടപെട്ട് തിരികെ വയ്പ്പിച്ചു
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ക്രിസ്റ്റ്യാനോയ്‌ക്ക് പിന്നാലെ പത്രസമ്മേളനത്തിനിടെ കൊക്കകോള കുപ്പി മാറ്റി വാർണറും; സംഘാടകർ ഇടപെട്ട് തിരികെ വയ്പ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2021, 03:55 pm IST
FacebookTwitterWhatsAppTelegram

ദുബായ്: സ്‌പോൺസർഷിപ്പ് ചിഹ്നങ്ങൾ മാദ്ധ്യമസമ്മേളനത്തിനിടെ എടുത്തുമാറ്റുന്ന താരങ്ങളുടെ നടപടി വീണ്ടും വിവാദത്തിൽ. കൊക്കകോള ശീതളപാനീയ കമ്പനിയ്‌ക്കാണ് വീണ്ടും താരങ്ങളുടെ നടപടി ക്ഷീണമായത്. ഇത്തവണ ക്രിക്കറ്റ് താരമാണ് കൊക്കകോളയോട് നീരസം പ്രകടിപ്പിച്ചത്. ദുബായിൽ ടി20 ലോകകപ്പ് ക്രിക്കറ്റിലെ ഓസീസ് വിജയത്തിന് ശേഷം നടന്ന മാദ്ധ്യമസമ്മേളനത്തിലെ ഡേവിഡ് വാർണറുടെ നടപടിയാണ് വീണ്ടും ശ്രദ്ധനേടിയത്.

മാദ്ധ്യമസമ്മേളനത്തിൽ ക്രിക്കറ്റ് സ്‌പോൺസർമാരുടെ ഉൽപ്പന്നങ്ങൾ മേശപ്പുറത്തുവയ്‌ക്കുന്ന പതിവുണ്ട്. തന്റെ മുന്നിലിരുന്ന കൊക്കകോള കുപ്പികൾ വാർണർ എടുത്തുമാറ്റിയതാണ് സംഘാടകർക്ക് തലവേദനയായത്. ഉടൻ പത്രസമ്മേളനത്തിനിടെ അവർ ഇടപെടുകയും വാർണർ കോളക്കുപ്പികൾ തിരികെ വയ്‌ക്കുകയും ചെയ്തു.

മുൻപ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഫുട്‌ബോൾ മത്സരത്തിനിടെ നടത്തിയ മാദ്ധ്യമസമ്മേളനത്തിനിടെ ഇതുപോലെ കോളകുപ്പികൾ എടുത്തുമാറ്റിയത് വിവാദമായിരുന്നു. താൻ ഇത്തരം ശീതളപാനീയങ്ങൾ ഇഷ്ടപ്പെടുന്നില്ലെന്ന് പറഞ്ഞാണ് അന്ന് ക്രിസ്റ്റ്യാനോ അത് മാറ്റിയത്. പ്രധാന സ്‌പോൺസർ എന്ന നിലയിൽ കൊക്കകോളയ്‌ക്ക് വലിയ ക്ഷീണമാണ് ക്രിസ്റ്റ്യാനോയുടെ നടപടിയും പരാമർശവും ഉണ്ടാക്കിയത്. ഒടുവിൽ ഫിഫ അടക്കം ഇടപെട്ടാണ് പ്രശ്‌നം പറഞ്ഞുതീർത്തത്.

എല്ലാ കായികരംഗത്തും മാദ്ധ്യമസംവാദം ഇന്ന് ഒഴിച്ചുകൂടാനാകാത്ത ഒന്നായി ക്കഴിഞ്ഞു. ടീം നായകന്മാരും പരിശീലകരും തിളങ്ങുന്ന പ്രമുഖ താരങ്ങളുമൊക്കെ അവരുടെ നിലപാടുകളും സന്തോഷവും ജയപരാജയങ്ങളും പങ്കുവെയ്‌ക്കുന്നത് ഇത്തരം ചടങ്ങിലാണ്. ലോകംമുഴുവൻ സംപ്രേക്ഷണം നടക്കുന്ന രംഗങ്ങളിൽ പ്രധാന സ്‌പോൺസർമാർ അവരുടെ പേരും ഉൽപ്പന്നങ്ങളും താരങ്ങൾക്ക് മുന്നിൽ മേശപ്പുറത്ത് നിരത്തിവയ്‌ക്കുന്ന പതിവ് ചില താരങ്ങൾക്ക് വലിയ ദേഷ്യമാണെ ന്നതാണ് സമീപകാല സംഭവങ്ങൾ ഓർമ്മിപ്പിക്കുന്നത്. തനിക്ക് മാദ്ധ്യമങ്ങളോട് സംസാരിക്കേണ്ടെന്ന് പറഞ്ഞ് ടെന്നീസ് താരം നവോമി ഒസാക ഫ്രഞ്ച് ഓപ്പണിൽ ഉണ്ടാക്കിയ വിവാദത്തിലും സ്‌പോൺസർമാർക്കാണ് തിരിച്ചടി ലഭിച്ചത്.

ShareTweetSendShare

More News from this section

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്‍

കാഴ്ചയില്ലാത്ത മകന് വിരല്‍ത്തുമ്പിലൂടെ ലോകകപ്പ് ‘കാണിച്ച’ അച്ഛന്‍; വൈറലായി സ്‌നേഹത്തിന്റെ അപൂര്‍വ നിമിഷം

25 പന്തില്‍ അര്‍ധസെഞ്ചുറി; ലോകകപ്പില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി ഹര്‍മന്‍പ്രീത് കൗര്‍

ചരിത്രമെഴുതി ദീപ്തി ശര്‍മ്മ; ഏറ്റവുമധികം അന്താരാഷ്‌ട്ര വിക്കറ്റെന്ന റെക്കോര്‍ഡ് ഇനി താരത്തിന് സ്വന്തം; തകര്‍ത്തത് ജുലന്‍ ഗോസ്വാമിയുടെ റെക്കോര്‍ഡ്

Latest News

ചിലരുടെ പടിയിറക്കത്തെ സമൂഹം വലിയൊരു ആശ്വാസത്തോടെ നോക്കിക്കാണും; എ. ജയതിലകിന്റെ വിരമിക്കൽ ദിനത്തിൽ എൻ. പ്രശാന്ത്

 യൂട്യൂബർ ഖാദർ കരിപ്പൊടി സംസ്ഥാനം വിട്ടതായി സൂചന; കർണാടകയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

‘ കാറിൽ കയറുംവരെ അയാൾ പിന്നാലെ; ഇതാണോ സ്ത്രീ സുരക്ഷ?’ ബെംഗളൂരുവിലെ ദുരനുഭവം വെളിപ്പെടുത്തി നടി ദിവ്യ സുരേഷ്

കശ്മീരി പണ്ഡിറ്റ് നഴ്‌സിന്റെ ബലാത്സംഗ കൊലപാതകം; യാസിൻ മാലിക്ക് മുഖ്യസൂത്രധാരൻ, കോടതിയിൽ 737 പേജുള്ള കുറ്റപത്രം സമർപ്പിച്ചു

17-കാരിയെ തടവിലാക്കി മതംമാറ്റാൻ ശ്രമം; കലിമ ചൊല്ലാനും ഗോമാംസം കഴിപ്പിക്കാനും നിർബന്ധിച്ചു; പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കാൺപൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

ഒടുവിൽ ആശ്വാസവാർത്ത; വിഴിഞ്ഞത്ത് നിന്നും കാണാതായ മത്സ്യത്തൊഴിലാളികളും സുരക്ഷിതർ; ഉച്ചയോടെ തിരിച്ചെത്തും

ഭാര്യയ്‌ക്ക് ഭർത്താവിനേക്കാൾ കൂടുതൽ വരുമാനമുണ്ടെങ്കിൽ ജീവനാംശം നിർബന്ധമല്ല; നിർണായക വിധിയുമായി കർണാടക ഹൈക്കോടതി

വരൻ കഷണ്ടിയാണെന്ന് അറിഞ്ഞത് ചടങ്ങിന് തൊട്ട് മുൻപ്; വിവാഹത്തിൽ നിന്ന് പിൻമാറി വധു; വിവാഹമണ്ഡപത്തിൽ നാടകീയ രംഗങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies