തിരുവനന്തപുരം: സിനിമകൾ ആദ്യം പ്രദർശിപ്പിക്കേണ്ടത് തീയേറ്ററുകളിലെന്ന് മന്ത്രി സജി ചെറിയാൻ. ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നത് സിനിമാ വ്യവസായത്തെ തകർക്കുമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരള സർക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോം മൂന്ന് മാസത്തിനകം പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തീയേറ്റർ ഉടമകളുമായി നടത്തിയ ചർച്ചയിൽ ഉയർന്ന ആവശ്യങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് വൈദ്യുതി വകുപ്പ്, ധനവകുപ്പ്, തദ്ദേശം, ആരോഗ്യം എന്നീ നാല് വകുപ്പുകളുമായി ചർച്ച നടത്തേണ്ടി വരും. അതിനായി നവംബർ രണ്ടാം തീയതി വകുപ്പ് മന്ത്രിമാരുമായി യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഈ മാസം 27 മുതലാണ് തീയേറ്ററുകൾ പ്രവർത്തിക്കാൻ ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ അന്യഭാഷാ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. തീയേറ്റർ തുറന്ന ശേഷമുള്ള ആദ്യ മലയാളം റിലീസായി സ്റ്റാർ ഇന്ന് മുതൽ പ്രദർശനം ആരംഭിച്ചിട്ടുണ്ട്.
Comments