ജോസ് ബട്ട്‌ലർ കംഗാരുക്കളെ അടിച്ചൊതുക്കി; ഓസ്‌ത്രേലിയയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജോസ് ബട്ട്‌ലർ കംഗാരുക്കളെ അടിച്ചൊതുക്കി; ഓസ്‌ത്രേലിയയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2021, 11:06 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ജോസ് ബട്ട്‌ലറിന്റെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ ഓസീസിനെ നിലംപരിശാക്കി ഇംഗ്ലണ്ട്. ടി 20 ലോകകപ്പിൽ ഇംഗ്ലണ്ട് ചിരവൈരികളായ കംഗാരുകളെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി. ഓസീസ് ഉയർത്തിയ ദുർബലമായ വിജയ ലക്ഷ്യം 50 പന്തുകൾ ബാക്കിനിൽക്കെയാണ് ഇംഗ്ലീഷ് പട മറികടന്നത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ത്രേലിയ 20 ഓവറിൽ 125 റൺസിന് എല്ലാവരും പുറത്തായി.

ടോസ് നേടിയ ഇംഗ്ലണ്ട് ഓസീസിനെ ബാറ്റിങ്ങിന് അയച്ചു. ഇംഗ്ലീഷ് ക്യാപ്റ്റൻ ഓയിൻ മോർഗന്റെ തീരുമാനം ശരിവയ്‌ക്കുന്ന വിധത്തിലായിരുന്നു ബൗളർമാരുടെ പ്രകടനം. ശ്രീലങ്കയ്‌ക്കെതിരായ കളിയിൽ മികച്ച പ്രകടനം കാഴ്ചവച്ച ഡേവിഡ് വാർണറുടെ വിക്കറ്റാണ് ആദ്യം വീണത്. ക്രിസ് വോക്ക്‌സിന്റെ ബോളിൽ വിക്കറ്റ് കീപ്പർ ജോസ് ബട്ട്‌ലർ ക്യാച്ചെടുത്താണ് വാർണർ(ഒന്ന്)പുറത്തായത്.

തുടർന്ന് വന്ന സ്റ്റീവൻ സ്മിത്തും(ഒന്ന്) ക്ഷണത്തിൽ പുറത്തായി. പിന്നീടെത്തിയ ഗ്ലൻ മാക്‌സ്‌വെൽ(6), മാർകസ് സ്റ്റോയിനിസ്(0) എന്നിവർ അധികം നേരം പിടിച്ചു നിൽക്കാനാവാതെ പുറത്തായി. വിക്കറ്റുകൾ ഒരറ്റത്ത് വീഴുബോഴും ക്യാപ്റ്റൻ ആരൺ ഫിഞ്ച്(44) ചെറുത്തുനിന്നു. വിക്കറ്റ് കീപ്പർ മാത്യുവെയ്ഡ്(18), ആഷ്ടൻ അഗർ(20) എന്നിവർ മാത്രമാണ് ക്യാപ്റ്റനൊപ്പം അൽപമെങ്കിലും ചെറുത്ത് നിന്നത്. വാലറ്റത്തിൽ പാറ്റ് കമ്മിൻസ്(12),മൈക്കൽ സ്റ്റാർക്ക്(13) എന്നിവർ പൊരുതി നോക്കിയെങ്കിലും പിടിച്ചു നിൽക്കാനായില്ല.

അവസാന പന്തിൽ ആദം സാംപ(ഒന്ന്) റണ്ണൗട്ട് ആയതോടെ ഓസ്‌ത്രേല്യൻ ഇന്നിങ്‌സ് അവസാനിച്ചു. ഇംഗ്ലണ്ടിന്റെ ക്രിസ് ജോർഡൻ മൂന്ന് വിക്കറ്റുകൾ നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് തുടക്കം മുതൽ ആഞ്ഞടിച്ചു. ആദ്യ ഓവർ മുതൽ 10ന് മേലെ റൺറേറ്റ് സൂക്ഷിച്ച ഇംഗ്ലീഷ് ബാറ്റർമാർ ഒരിക്കലും പിന്നോട്ട് പോയില്ല. വിക്കറ്റ്കീപ്പർ ബാറ്റർ ജോസ്ബട്ടലർ 71 റൺസുമായി പുറത്താകാതെ നിന്നു. 32 പന്തുകൾ നേരിട്ട ബട്ട്‌ലർ അഞ്ച് വീതം സിക്‌സറുകളുടെയും ബൗണ്ടറികളുടെയും സഹായത്തോടെയാണ് മികച്ച സ്‌കോർ കണ്ടെത്തിയത്. ജേസൻ ജോയ്(22) ആദ്യം പുറത്തായി.

പകരമെത്തിയ ഡോവിഡ് മാലൻ(8) ചെറുത്ത്‌നിൽപ് കൂടാതെ ക്രീസ് വിട്ടു. നാലാമനായി ഇറങ്ങിയ ബെയര്‍‌സ്റ്റോ 16 റൺസുമായി ബട്ടലർക്കൊപ്പം വിജയം വരെ കൂട്ടായി നിന്നു. ക്രിസ് ജോർഡനാണ് കളിയിലെ താരം. ഇതോടെ മൂന്ന് കളിയും ജയിച്ച ഇംഗ്ലണ്ട് സെമി സാധ്യത ഏകദേശം ഉറപ്പിച്ചു. വലിയ തോൽവി ഏറ്റുവാങ്ങിയ ഓസീസ് റൺറേറ്റിൽ ദക്ഷിണാഫ്രിക്കയുടെ പിറകിലായി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ്.

Tags: T20 Worldcupdubaiaaron finchman of the match
Share
Tweet
SendShare

More News from this section

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies