തമിഴ്‌നാടിനെതിരെ പരാതിയുമായി കേരളം; മുല്ലപ്പെരിയാറിൽ റൂൾകർവ് പാലിച്ചില്ല; സുപ്രീം കോടതിയെ അറിയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തമിഴ്‌നാടിനെതിരെ പരാതിയുമായി കേരളം; മുല്ലപ്പെരിയാറിൽ റൂൾകർവ് പാലിച്ചില്ല; സുപ്രീം കോടതിയെ അറിയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2021, 04:03 pm IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: മുല്ലപ്പെരിയാറിൽ തമിഴ്‌നാട് റൂൾകർവ് പാലിച്ചില്ലെന്ന പരാതിയുമായി കേരളം. ഈ വിവരം സുപ്രീം കോടതിയെ അറിയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് 29ന് രാവിലെ ഷട്ടറുകൾ ഉയർത്തിയിരുന്നു. എന്നാൽ അന്നു മുതൽ ഇതുവരെ റൂൾകർവിൽ പറയുന്ന 138 അടിയായി ജലനിരപ്പ് നിലനിർത്താൻ തമിഴ്‌നാടിന് സാധിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു. മന്ത്രി പി പ്രസാദിനൊപ്പം അണക്കെട്ട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി റോഷി അഗസ്റ്റിൻ.

മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ ജലം ഒഴുക്കിവിട്ടതോടെ പെരിയാറിലെ ജലനിരപ്പിൽ 95 സെന്റിമീറ്റർ വർദ്ധന ഉണ്ടായിട്ടുണ്ട്. ഇതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലും നേരിയ വർദ്ധനയുണ്ട്. ഷട്ടറുകൾ ഉയർത്തി രണ്ട് ദിവസം പിന്നിട്ടിട്ടും അണക്കെട്ടിലെ ജലനിരപ്പ് നിജപ്പെടുത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ മന്ത്രിമാർ ഇന്ന് അണക്കെട്ട് സന്ദർശിച്ചത്.

അണക്കെട്ടിൽ നിന്നും വെള്ളം കൊണ്ടുപോകുന്നതിന്റെ അളവ് തമിഴ്‌നാട് ഇതിനോടകം തന്നെ വർദ്ധിപ്പിക്കേണ്ടതായിരുന്നു. എന്നാൽ തമിഴ്‌നാട് അത് ചെയ്തില്ല. ഇന്നലെ നാല് മണി മുതൽ 1299 ഘന അടി ജലം കൂടി സ്പിൽവേ ഷട്ടറുകൾ വഴി ഒഴുക്കി വിടുന്നുണ്ട്.

138 അടിയിൽ ജലനിരപ്പ് നിജപ്പെടുത്താൻ തമിഴ്‌നാട് കൂടുതൽ വെള്ളം തുറന്നുവിട്ടാൽ പോലും ആശങ്ക വേണ്ട. എല്ലാ മുൻകരുതലുകളും സർക്കാരും ബന്ധപ്പെട്ട അധികാരികളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇന്നലെ മൂന്ന് ഷട്ടറുകൾ കൂടി തുറന്ന സാഹചര്യത്തിൽ വള്ളക്കടവ് മുതലുള്ള ജലനിരപ്പ് നിരീക്ഷിച്ചുവരികയാണെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.

Tags: tamil naduRoshy Augustinemullapperiyar DAMP PRASAD
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies