ജോജു ജോർജ്ജ് പ്രധാന വേഷത്തിലെത്തുന്ന ‘ആരോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് മഞ്ജുവാര്യർ. കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോജുവിന് പുറമെ കിച്ചു ടെല്ലസ്സ്, അനുമോൾ എന്നിവർ പ്രധാന കഥാപാത്രത്തിലെത്തുന്നു. പോസ്റ്ററിൽ കത്തി പിന്നിൽ ഒളിപ്പിച്ച് നിൽക്കുന്ന ജോജുവിനെ കാണാം.
വി ത്രീ പ്രൊഡക്ഷൻസ്, അഞ്ജലി എന്റർടൈയ്‌മെന്റ്‌സ് എന്നിവയുടെ ബാനറിൽ വിനോദ് ജി. പാറാട്ട്, വി.കെ. അബ്ദുൾ കരീം, ബിബിൻ ജോഷ്വാ ബേബി, സാം വർഗ്ഗീസ് ചെറിയാൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം കരീം, റഷീദ് പാറയ്‌ക്കൽ എന്നിവർ ചേർന്നെഴുതുന്നു.
ചിത്രത്തിൽ റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിപാൽ സംഗീതം നൽകുന്നു. ക്യാമറ മധേഷ്, കല സുനിൽ ലാവണ്യ, മേക്കപ്പ് രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം പ്രദീപ് കടകശ്ശേരി, സ്റ്റിൽസ് സമ്പത്ത് നാരായണൻ, പരസ്യകല ആർട്ടോ കാർപ്പസ്, സൗണ്ട് ഡിസൈൻ ആഷിഷ് ഇല്ലിക്കൽ, ഫിനാൻസ് കൺട്രോളർ അശോക് മേനോൻ, വിഷ്ണു എൻ.കെ എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു.
കോൺഗ്രസിന്റെ ദേശീയപാത ഉപരോധ സമരത്തിൽ പ്രതിഷേധിച്ച് നടൻ ജോജു ജോർജ്ജ് ഇടപെട്ട സംഭവം വലിയ വിവാദമായതിനിടെയാണ് പോസ്റ്റർ പുറത്തുവന്നിരിക്കുന്നത്. പോസ്റ്ററിന് താഴെ ജോജുവിനെ പിന്തുണച്ചുള്ള കമന്റുകളാണ് ലഭിക്കുന്നത്.















