അഫ്ഗാനിൽ സാമ്പത്തിക പ്രതിസന്ധിയും ദാരിദ്ര്യവും: പ്രായപൂർത്തിയാകാത്ത മക്കളെ വിറ്റ് പിതാവ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാനിൽ സാമ്പത്തിക പ്രതിസന്ധിയും ദാരിദ്ര്യവും: പ്രായപൂർത്തിയാകാത്ത മക്കളെ വിറ്റ് പിതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2021, 03:06 pm IST
Facebook
Twitter
WhatsAppTelegram

കാബൂൾ: യുഎസ് സൈന്യം പിന്മാറിയതിന് പിന്നാലെ താലിബാൻ ഭീകരർ ഏറ്റെടുത്ത അഫ്ഗാനിലെ സ്ഥിതി ഓരോ ദിവസം കഴിയുന്തോറും കൂടുതൽ വഷളാവുകയാണ്. വിദേശസഹായം നിലച്ചതോടെ വലിയ രീതിലെ സാമ്പത്തിക മാന്ദ്യമാണ് രാജ്യം അഭിമുഖീകരിക്കുന്നത്. സാധാരണക്കാർ അവരുടെ അതിജീവനം ഉറപ്പാക്കുന്നതിനായി സ്വന്തം മക്കളെ വരെ വിൽക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. അത്തരത്തിലുള്ള വാർത്തയാണ് അഫ്ഗാനിൽ നിന്നും പുറത്തുവരുന്നതും.

തന്റെ കുടുംബം പുലർത്താനായി ഒൻപത് വയസ്സുകാരിയായ മകളെ വിറ്റിരിക്കുകയാണ് 40കാരനായ മാലിക്. താലിബാൻ ഭരണം ഏറ്റെടുത്തത് മുതൽ തനിക്ക് ജോലിയ്‌ക്ക് പോകാൻ സാധിക്കുന്നില്ല. കടുത്ത പ്രതിസന്ധിയിലൂടെയാണ് കുടുംബം കടന്നുപോയത്. എട്ട് പേരടങ്ങുന്ന കുടുംബമാണ് മാലിക്കിന്റേത്. പട്ടിണി മൂലം മരണം വരെ സംഭവിച്ചേക്കാമെന്ന അവസ്ഥ എത്തിയപ്പോഴാണ് താന്റെ മകളെ വിൽക്കാൻ തയ്യാറായതെന്ന് മാലിക് പറയുന്നു.

അഫ്ഗാനിലെ സ്ഥിതി വിവരിച്ച് ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മാലിക് ഇക്കാര്യം വെളിപ്പെടുത്തിയത്. 55 കാരനായ ഖൂർബാനാണ് മകളെ നൽകിയത്. വിവാഹം കഴിപ്പിക്കുകയായിരുന്നു. നേരത്തെ ഇദ്ദേഹം തന്റെ 12 വയസ്സുള്ള മകളേയും വിറ്റിരുന്നു. പട്ടിണി മൂലമാണ് ഒൻപത് വയസ്സുകാരിയേയും വിൽക്കാൻ നിർബന്ധിതനായതെന്ന് ഖൂർബാൻ പറയുന്നു. താൻ അപമാനിതനാണെന്നും വലിയ തെറ്റാണ് ചെയ്തതെന്നും ഖൂർബാൻ സമ്മതിക്കുന്നുമുണ്ട്.

അഫ്ഗാനിൽ താലിബാൻ വ്യാപാര വാണിജ്യ രംഗത്ത് ഉപരോധം നേരിടുന്നതിനാൽ ഗ്രാമീണ മേഖലയടക്കം കൊടിയ ദാരിദ്ര്യത്തിലേക്ക് വീഴുകയാണ്. ഭക്ഷ്യ ദൗർലഭ്യത്തിനൊപ്പം കനത്ത വില താങ്ങാൻ സാധിക്കാത്ത അവസ്ഥയാണ് ജനങ്ങളെ ഇത്തരത്തിലുള്ള അവസ്ഥയിലേക്ക് തള്ളിവിടുന്നതെന്നും മാലിക് വ്യക്തമാക്കി. താലിബാൻ ഭീകരരെ ഭയന്ന് പുറത്തേയ്‌ക്ക് ഇറങ്ങാൻ മടിക്കുന്നവരാണ് ജനങ്ങളിൽ കൂടുതൽ പേരും.

തന്റെ മകളെ 70 കാരൻ വിവാഹം ചെയ്യാൻ പോവുകയാണെന്നാണ് ഒടുവിൽ അറിഞ്ഞ വിവരം. വളരെ സങ്കടത്തോടെയാണ് ഈ വാർത്ത താൻ കേട്ടതെന്നും തനിക്ക് ഒന്നും ചെയ്യാനാകില്ലെന്നും മാലിക് പറയുന്നു. മകളെ കരയിക്കരുതെന്ന് മാത്രമാണ് ഖൂർബാനോട് ആവശ്യപ്പെട്ടത്. തന്റെ രണ്ട് മക്കളേയും പോലെ നിരവധി കുട്ടികളാണ് അഫ്ഗാനിലുള്ളത്. നിരവധി കുടുംബം അവരുടെ മക്കളെ ഇത്തരത്തിൽ വിറ്റിട്ടുണ്ട്. ഇനി ആർക്കും ഇത്തരത്തിലെ സ്ഥിതി വരാതിരിക്കാനാണ് ഇവയെല്ലാം താൻ വെളിപ്പെടുത്തിയതെന്നും മാലിക് അഭിമുഖത്തിൽ പറഞ്ഞു.

Tags: TalibanMALIK
Share
Tweet
SendShare

More News from this section

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

Latest News

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies