കാബൂളിൽ ഇരട്ട ബോംബ് സ്‌ഫോടനം; ആക്രമണം സൈനിക ആശുപത്രിക്ക് സമീപം; നിരവധി പേർക്ക് പരിക്കേറ്റതായി സൂചന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാബൂളിൽ ഇരട്ട ബോംബ് സ്‌ഫോടനം; ആക്രമണം സൈനിക ആശുപത്രിക്ക് സമീപം; നിരവധി പേർക്ക് പരിക്കേറ്റതായി സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2021, 03:59 pm IST
Facebook
Twitter
WhatsAppTelegram

കാബൂൾ: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിൽ ഇരട്ട സ്‌ഫോടനവും വെടിവെയ്പ്പും നടന്നതായി റിപ്പോർട്ട്. കാബൂളിലെ സർദാർ മുഹമ്മദ് ദൗദ് ഖാൻ സൈനിക ആശുപത്രിക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്.

400 ബെഡ്ഡുകളുള്ള സൈനിക ആശുപത്രിയുടെ കവാടത്തിലാണ് സ്‌ഫോടനമുണ്ടായത്. കാർ ബോംബായിരുന്നുവെന്നാണ് വിവരം. ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും നിരവധി പേർക്ക് പരിക്കേറ്റിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. എന്നാൽ സ്‌ഫോടനത്തിന് മുമ്പ് ചില ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ആശുപത്രിയിൽ പ്രവേശിച്ചിരുന്നതായും സുരക്ഷാ ഉദ്യോഗസ്ഥരുമായി ചെറിയ രീതിയിൽ സംഘർഷം നടന്നതായും ദൃക്‌സാക്ഷികൾ വെളിപ്പെടുത്തുന്നുണ്ട്. അഫ്ഗാനിസ്താനിലെ തന്നെ ഏറ്റവും വലിയ സൈനിക ആശുപത്രിയിലാണ് സംഭവം.

ആശുപത്രിക്ക് സമീപത്ത് നിന്നും ആദ്യം വെടിവെയ്പ്പാണ് ഉണ്ടായത്. ഇതിന് തൊട്ടുപിന്നാലെ വലിയ സ്‌ഫോടനമുണ്ടായി. പത്ത് മിനിറ്റിന് ശേഷം മറ്റൊരു സ്‌ഫോടനവും നടന്നുവെന്ന് ആശുപത്രി ജീവനക്കാരനായ ആരോഗ്യപ്രവർത്തകൻ പറഞ്ഞു.

താലിബാൻ അധികാരത്തിലേറിയതിന് പിന്നാലെ രാജ്യത്ത് നിരവധി ഭീകരാക്രമണങ്ങളാണ് സംഭവിച്ചിട്ടുള്ളത്. പലയിടത്തും നടന്ന ആക്രമണ പരമ്പരകളുടെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ഏറ്റെടുത്തിരുന്നു.

Tags: KABUL BLASTkabul military hospital blast
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies