ടി-20 ലോകകപ്പ്; അഫ്ഗാനിസ്ഥാനെ 66 റൺസിന് തകർത്ത് ഇന്ത്യ; സെമിയിലേക്ക് നേരിയ പ്രതീക്ഷ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി-20 ലോകകപ്പ്; അഫ്ഗാനിസ്ഥാനെ 66 റൺസിന് തകർത്ത് ഇന്ത്യ; സെമിയിലേക്ക് നേരിയ പ്രതീക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2021, 11:55 pm IST
Facebook
Twitter
WhatsAppTelegram

അബുദബി: ട്വന്റി 20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെ 66 റൺസിന് തകർത്ത് ഇന്ത്യ. ലോകകപ്പിൽ ആദ്യ രണ്ട് കളിയിലും പരാജയപ്പെട്ട ഇന്ത്യയ്‌ക്ക് ആത്മവിശ്വാസം നൽകുന്ന വിജയമാണിത്. ടോസിന്റെ ആനുകൂല്യം അഫ്ഗാനിസ്ഥാനായിരുന്നുവെങ്കിലും ഇന്ത്യയെ ബാറ്റിംഗിന് അയയ്‌ക്കാനായിരുന്നു അവരുടെ തീരുമാനം.

20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 211 റൺസിന്റെ വിജയലക്ഷ്യം പടുത്തുയർത്തി. ഫോമിലേക്ക് തിരിച്ചെത്തിയ രാഹുൽ -രോഹിത് ശർമ ഓപ്പണിംഗ് കൂട്ടുകെട്ട് മികച്ച പ്രകടനമാണ് നടത്തിയത്. രാഹുൽ 48 പന്തിൽ നിന്ന് 69 റൺസും രോഹിത് ശർമ്മ 47 പന്തിൽ നിന്ന് 74 റൺസും നേടി. പിന്നാലെയെത്തിയ ഋഷഭ് പന്ത് 13 പന്തിൽ നിന്ന് 27 റൺസും ഹർദിക് പാണ്ഡ്യ 13 പന്തിൽ നിന്ന് 35 റൺസും എടുത്തു.

മൂന്ന് സിക്‌സറുകളുടെയും എട്ട് ബൗണ്ടറികളുടെയും അകമ്പടിയോടെയായിരുന്നു രോഹിത് ശർമ്മയുടെ വെടിക്കെട്ട്. രാഹുൽ രണ്ട് സിക്‌സറുകളും ആറ് ബൗണ്ടറികളും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാന് 7 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് മാത്രമേ നേടാൻ കഴിഞ്ഞുളളൂ. പുറത്താകാതെ 42 റൺസെടുത്ത കരീം ജാനത്ത് ആണ് അഫ്ഗാന്റെ ടോപ്പ് സ്‌കോറർ. മൊഹമ്മദ് നാബി 35 റൺസെടുത്തു.

ഓപ്പണർ മൊഹമ്മദ് ഷഹ്‌സാദിനെ റൺസൊന്നും എടുക്കാതെ അശ്വിന്റെ കൈയ്യിലെത്തിച്ച് മൊഹമ്മദ് ഷമി മടക്കിയതോടെയാണ് അഫ്ഗാന്റെ വിക്കറ്റ് വീഴ്ചയാരംഭിച്ചത്. ഇന്ത്യയ്‌ക്ക് വേണ്ടി ഷമി മൂന്ന് വിക്കറ്റുകളും അശ്വിൻ രണ്ട് വിക്കറ്റുകളും നേടി. ബൂമ്രയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റുകളും നേടി.

പാകിസ്താനോടും ന്യൂസിലാൻഡിനോടുമാണ് ഇന്ത്യ തോൽവി വഴങ്ങിയത്.

Tags: twenty 20 World Cup
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

Latest News

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

‘അളിയന്റെ കല്യാണത്തിനു പോയതാണോ? “ഇവിടെ വെള്ളം കിട്ടിയില്ല” എന്നു പറയാൻ’; ജോൺ ബ്രിട്ടാസിനെ പരിസഹിച്ച് സോഷ്യൽ മീഡിയ

കോട്ടയത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; ചികിത്സയിലായിരുന്ന 18കാരിക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies