ന്യൂഡൽഹി:കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ യഥാക്രമം അഞ്ച് രൂപയും 10 രൂപയും വീതം കുറച്ചതിന് പിന്നാലെ വാറ്റ് നികുതി കുറച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ. ഉത്തർപ്രദേശ്, അസം, ത്രിപുര, കർണാടക, ഗോവ, ഗുജറാത്ത്, കർണാടക, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി കുറച്ചത്. ഉത്തർപ്രദേശിൽ പെട്രോളിനും ഡീസലിനും ലീറ്ററിന് 12 രൂപ വീതം കുറച്ചു.
ഗുജറാത്ത്, അസം, ത്രിപുര, ഗോവ, കർണാടക, മണിപ്പൂർ സംസ്ഥാനങ്ങൾ ഏഴ് രൂപ വീതവും വാറ്റ് നികുതി കുറച്ചു. ബിഹാറിൽ പെട്രോളിന് ഒരു രൂപ മുപ്പത് പൈസയും ഡീസൽ ഒരു രൂപ തൊണ്ണൂറ് പൈസയും കുറക്കാനും തീരുമാനമായി. ഉത്തരാഖണ്ഡിൽ പെട്രോളിന്റെ വാറ്റ് രണ്ട് രൂപയാണ് കുറച്ചത്. അതേസമയം കേരളത്തിൽ വാറ്റ് കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കേന്ദ്രം ഇളവ് പ്രഖ്യാപിച്ചതോടെ പെട്രോളിന് 6 രൂപ 57 പൈസയും, ഡീസലിന് 12.33 രൂപയുടെ കുറവുമാണ് കേരളത്തിൽ ഉണ്ടായത്.
മറ്റ് നഗരങ്ങളിലെ നിരക്ക്,
ഡൽഹി – ഡീസൽ 86.67 രൂപ, പെട്രോൾ 103.97
മുംബൈ – ഡീസൽ 94.14, പെട്രോൾ 109.98
ബെംഗളൂരു – ഡീസൽ 92.03, പെട്രോൾ 107.64
ചെന്നൈ – ഡീസൽ 91.43, പെട്രോൾ 101.40
ഡെറാഡൂൺ – ഡീസൽ 87.56, പെട്രോൾ 99.41
പനാജി – ഡീസൽ 87.27, പെട്രോൾ 96.38
ഗുവാഹത്തി – ഡീസൽ 86.40, പെട്രോൾ 99.92
ഇംഫാൽ – ഡീസൽ 87.52, പെട്രോൾ 105.27
Comments