തട്ടിക്കൊണ്ടുപോയ നാല് വയസുകാരിയെ 18 ദിവസത്തിന് ശേഷം കണ്ടെത്തി; തെരച്ചിൽ നടത്തിയത് 100 പോലീസുകാരുടെ ദൗത്യസേന; പ്രതി കസ്റ്റഡിയിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തട്ടിക്കൊണ്ടുപോയ നാല് വയസുകാരിയെ 18 ദിവസത്തിന് ശേഷം കണ്ടെത്തി; തെരച്ചിൽ നടത്തിയത് 100 പോലീസുകാരുടെ ദൗത്യസേന; പ്രതി കസ്റ്റഡിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2021, 05:05 pm IST
Facebook
Twitter
WhatsAppTelegram

മെൽബൺ: ക്യാമ്പ് സൈറ്റിലെ ടെന്റിനുളളിൽ നിന്ന് കാണാതായ നാല് വയസുകാരിയെ 18 ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി. ഓസ്‌ട്രേലിയയിൽ പെർത്തിലെ കാർണർവോൺ നഗരത്തിലാണ് സംഭവം. ബുധനാഴ്ചയാണ് ക്ലിയോ സ്മിത്ത് എന്ന നാല് വയസുകാരിയെ കണ്ടെത്തിയത്.

തട്ടിക്കൊണ്ടു പോയ സ്ഥലത്ത് നിന്നും 100 കിലോമീറ്റർ അകലെയുളള ഒരു വീട്ടിലായിരുന്നു കുട്ടി. സംഭവവുമായി ബന്ധപ്പെട്ട് തേറൻസ് ഡാറൽ കെല്ലി എന്ന 36 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിലായിരുന്നു കുട്ടിയെ പാർപ്പിച്ചിരുന്നത്. കസ്റ്റഡിയിലെടുത്ത ശേഷം ഇയാളെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ജാമ്യത്തിന് അപേക്ഷിക്കാതിരുന്നതിനാൽ ഡിസംബർ ആറ് വരെ കസ്റ്റഡിയിൽ വിട്ടു.

16 വയസിൽ താഴെയുള്ള കുട്ടിയെ നിർബന്ധിച്ച് ബലമായി വശീകരിച്ച് കൊണ്ടുപോയതിന് ഓസ്‌ട്രേലിയൻ നിയമമനുസരിച്ചുളള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാൾ ശാന്തനും സൗമ്യനുമാണെന്നാണ് അയൽവാസികളുടെ അഭിപ്രായം. ക്രിമിനൽ പ്രവർത്തികളിൽ പങ്കെടുത്തതായി അറിവില്ലെന്നും ഇവർ പറയുന്നു.

ഒക്ടോബർ 16 നാണ് കാർണർവോണിലെ ക്യാമ്പ് സൈറ്റ് ടെന്റിൽ കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന ക്ലിയോ സ്മിത്ത് അപ്രത്യക്ഷയാകുന്നത്. ടെന്റിൽ ഇളയ സഹോദരിയോടൊപ്പം ഉറങ്ങുകയായിരുന്നു കുട്ടി. പുലർച്ചെ ക്ലിയോയുടെ അമ്മ എഴുന്നേറ്റ് നോക്കുമ്പോഴാണ് ടെന്റിന്റെ വാതിൽ തുറന്നുകിടക്കുന്നതും കുട്ടി ഇല്ലെന്നും മനസിലാകുന്നത്.

കുട്ടിയെ കണ്ടെത്താനായി 100 പോലീസുകാർ അടങ്ങുന്ന ദൗത്യസേന രൂപീകരിച്ചിരുന്നു. വിപുലമായ തിരച്ചിലും പരിശോധനകളുമാണ് ഇവർ നടത്തിയത്. 100 ഓളം പേരിൽ നിന്ന് മൊഴിയെടുക്കുകയും നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. മൊബൈൽ ഫോണുകളിൽ നിന്നുളള വിവരങ്ങളും പരിശോധനയ്‌ക്ക് വിധേയമാക്കി. ക്ലിയോയെക്കുറിച്ചുളള വിവരങ്ങൾ നൽകുന്നവർക്ക് ഒരു മില്യൻ ഓസ്‌ട്രേലിയൻ ഡോളർ പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്തു.

അടുത്ത ദിവസങ്ങളിൽ കടയിൽ നിന്ന് കെല്ലി നാപ്കിൻ വാങ്ങുന്നത് അയൽവാസി കണ്ടിരുന്നു. ഇതുൾപ്പെടെയുളള തെളിവുകളാണ് ഇയാളിലേക്ക് വിരൽചൂണ്ടിയത്. കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് പിന്നിൽ മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടോയെന്ന് വ്യക്തമല്ല.

Tags: Policeaustraliachild abduction
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies