മരക്കാർ ഒടിടിയിൽ ഇറങ്ങുന്ന ദിവസം തീയേറ്ററുകളിൽ കരിങ്കൊടി കെട്ടും: പ്രതിഷേധവുമായി ഫിയോക്ക്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മരക്കാർ ഒടിടിയിൽ ഇറങ്ങുന്ന ദിവസം തീയേറ്ററുകളിൽ കരിങ്കൊടി കെട്ടും: പ്രതിഷേധവുമായി ഫിയോക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2021, 10:41 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ബിഗ് ബഡ്ജറ്റ് മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയതിന് പിന്നാലെ പ്രതിഷേധവുമായി തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. മരക്കാർ റിലീസ് ചെയ്യുന്ന ദിവസം തീയേറ്ററുകളിൽ കരിങ്കൊടി കെട്ടുമെന്ന് ഫിയോക്ക് അറിയിച്ചു. ഇന്ന് നടന്ന യോഗത്തിലാണ് ഈ അഭിപ്രായം ഉയർന്നത്. ഫിയോക്കിൽ നിന്നും നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ രാജിവെച്ച സംഭവവും യോഗത്തിൽ ചർച്ചയായതായാണ് വിവരം.

അഞ്ചല്ല ഒൻപത് സിനിമകൾ ഒടിടിയിൽ പോയാലും സിനിമാ തീയേറ്ററുകൾ നിലനിൽക്കുമെന്ന് ഫിയോക്കിന്റെ പ്രസിഡന്റ് കെ. വിജയകുമാർ അറിയിച്ചിരുന്നു. സിനിമയോ തീയേറ്ററുകളോ ഒരുകാലത്തും ഒരു നടനേയോ സംവിധായകനേയോ കേന്ദ്രീകരിച്ചല്ല നിലനിൽക്കുന്നതെന്നും വിജയകുമാർ പറഞ്ഞിരുന്നു. മോഹൻലാൽ നായകനായെത്തുന്ന മരക്കാർ ഉൾപ്പെടെ അഞ്ച് സിനിമകൾ ഒടിടി റിലീസാകുമെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞതിന് പിന്നാലെയായായിരുന്നു വിജയകുമാറിന്റെ പരാമർശം.

മരക്കാർ ഉൾപ്പെടെയുള്ള ചിത്രങ്ങൾ ഒടിടിയിൽ റിലീസ് ചെയ്യുന്നതിന്റെ കാരണം സഹിതം വ്യക്തമാക്കി ആന്റണി പെരുമ്പാവൂർ കഴിഞ്ഞ ദിവസം എത്തിയിരുന്നു. തിയറ്റർ ഉടമകൾ ഒരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറാകുന്നില്ലെന്നും, ഇതുവരെ താനുമായി ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് കൂടുതൽ പരിഗണന നൽകാൻ കഴിയില്ലെന്നാണ് തിയറ്റർ ഉടമകളിൽ നിന്നും ലഭിക്കുന്ന വിവരം. ഇതോടെ സിനിമ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ ഒരു പ്രതികരണം തീയറ്റർ ഉടമകളുടെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ലോക്ഡൗണിന് ശേഷം തീയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനം. ഇതേക്കുറിച്ച് തിയറ്റർ ഉടമകളുമായി ചർച്ച നടത്തുകയും 21 ദിവസം സിനിമ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. രണ്ടാമത്തെ ലോക്ഡൗണിന് ശേഷം തീയറ്റർ തുറന്നപ്പോൾ സംഘടനകൾ മറ്റ് സിനിമകൾ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തി. എന്നാൽ താന്നോട് ഒരു വാക്കുപോലും ചോദിച്ചില്ലെന്നും അദ്ദേഹം വിശദമാക്കി. ഒടിടിയിൽ ആമസോൺ അടക്കമുള്ള പ്‌ളാറ്റ് ഫോമുകൾ മരക്കാറിന് വെച്ചരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും ഉയർന്ന തുകയാണ്.

Tags: OTTmarakkarantony perumbavoor
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies