കാംപ് നൗ: ബാഴ്‌സലോണയുടെ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു. പുറത്താക്കപ്പെട്ട റൊണാൾഡ് കൂമാന് പകരമായിട്ടാണ് ബാഴ്‌സയുടെ മുൻ താരം സാവി ഹെർണാണ്ടസ് ചുമതലയേറ്റത്. മെസിയും ഇനിയെസ്റ്റയും സാവിക്ക് ആശംസകൾ നേർന്നു.
ഖത്തർ ക്ലബ് അൽസാദുമായി രണ്ട് വർഷത്തെ കാരാർ ബാക്കിനിൽക്കേയാണ് ബാഴ്‌സയുടെ ശക്തമായ പ്രേരണയെ തുടർന്ന് സാവി തന്റെ എക്കാലത്തേയും ഇഷ്ട ക്ലബ്ബിന്റെ നിർണ്ണായക ചുമതലയേറ്റെടുത്തത്. അഞ്ച് ദശലക്ഷം യൂറോ നഷ്ടപരിഹാരം നൽകിയാണ് ബാഴ്‌സ സാവിയെ സ്വന്തമാക്കിയത്.
ഈ മാസം 20-ാം തിയതി എസ്പാനിയോളിനെതിരെ ബാഴ്‌സയെ പരിശീലിപ്പിച്ചുകൊണ്ടാണ് സാവി അരങ്ങേറുന്നത്. ബാഴ്‌സയ്‌ക്കായി 767 മത്സരങ്ങൾ കളിച്ചതാരം 25 കിരീട നേട്ടങ്ങളിൽ പങ്കാളിയാണ്. ഇതിൽ എട്ടെണ്ണം ലാ ലിഗയും നാലെണ്ണം ചാമ്പ്യൻസ് ലീഗുമാണ്.















