ചെന്നൈ : കണ്ണൂർ യശ്വന്ത്പൂർ എക്സ്പ്രസ് ( 07390) സ്പെഷ്യൽ ട്രെയിൻ പാളം തെറ്റി. ധർമ്മപുരിയ്ക്ക് സമീപം മാട്ടുപ്പെട്ടിയിൽ പുലർച്ചെയോടെയായിരുന്നു സംഭവം. അപകടത്തിൽ ആളപായമില്ല.
പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണതാണ് തീവണ്ടി പാളം തെറ്റാൻ കാരണമായത്. നാല് ബോഗികളാണ് പാളം തെറ്റിയത്. കണ്ണൂരിൽ നിന്ന് യശ്വന്ത്പൂരിലേക്ക് പോയ തീവണ്ടിയാണ് അപകടത്തിൽപ്പെട്ടത്.
ഏതാനും ദിവസങ്ങളായി തമിഴ്നാട്ടിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇതേ തുടർന്നാണ് റെയിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞത്. റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മണ്ണ് നീക്കി ട്രെയിൻ ഗതാഗതം പുന:സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Comments