ശബരിമല; തീർത്ഥാടക വാഹനങ്ങൾ നിലയ്ക്കൽ വരെ മാത്രം; പമ്പയിലേക്ക് ഭക്തർ കെഎസ്ആർടിസി ചെയിൻ സർവ്വീസിൽ പോകണമെന്ന് പോലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമല; തീർത്ഥാടക വാഹനങ്ങൾ നിലയ്‌ക്കൽ വരെ മാത്രം; പമ്പയിലേക്ക് ഭക്തർ കെഎസ്ആർടിസി ചെയിൻ സർവ്വീസിൽ പോകണമെന്ന് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2021, 09:56 am IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: കൊറോണ നിയന്ത്രണങ്ങളുടെ പേരിൽ ശബരിമലയിൽ ദർശനത്തിന് അനുമതി നൽകുന്ന തീർത്ഥാടകരുടെ എണ്ണം കുറച്ചിട്ടും ഭക്തരുടെ വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടുന്നതിന് പോലീസിന്റെ വിലക്ക്. തീർത്ഥാടകരുടെ വാഹനങ്ങൾ നിലയ്‌ക്കൽ ബേസ് ക്യാമ്പിലെ പാർക്കിങ് സ്ഥലത്ത് പാർക്ക് ചെയ്ത ശേഷം പമ്പയിലേക്കും തിരിച്ചും കെഎസ്ആർടിസി യുടെ നിലയ്‌ക്കൽ-പമ്പ ചെയിൻ സർവീസിൽ യാത്ര ചെയ്യണമെന്നാണ് പോലീസിന്റെ നിർദ്ദേശം.

വാഹനങ്ങളിൽ തങ്ങുന്ന ഡ്രൈവർമാർ ഉണ്ടെങ്കിൽ തീർഥാടകരെ പമ്പയിൽ ഇറക്കിയതിനു ശേഷം വാഹനം തിരികെ നിലയ്‌ക്കൽ കൊണ്ടുവന്ന് പാർക്ക് ചെയ്യണം. മുൻകാലങ്ങളിൽ വാഹനങ്ങൾ പമ്പയിലെ പാർക്കിംഗ് പൂർത്തിയാകുമ്പോഴാണ് നിലയ്‌ക്കലിലേക്ക് തിരിച്ചുവിട്ടിരുന്നത്. എന്നാൽ അടുത്ത വർഷങ്ങളിലെ  തീർത്ഥാടന സീസണുകളിൽ കെഎസ്ആർടിസിക്ക് കൂടുതൽ വരുമാനം ഉണ്ടാക്കാൻ വേണ്ടിയാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്.

നിലയ്‌ക്കലിലും പമ്പയിലും ഈ സർവ്വീസുകൾക്കായി കാത്തുനിൽക്കേണ്ടി വരുന്നതും സർവ്വീസുകൾ ഇടയ്‌ക്കിടെ മുടങ്ങുന്നതും ഭക്തർക്ക് സ്ഥിരം തലവേദനയാണ്. പലപ്പോഴും ഇതിന്റെ പേരിൽ ഭക്തർ പ്രത്യക്ഷ പ്രതിഷേധത്തിലേക്ക് നീങ്ങുന്നതും പതിവാണ്. ഇത്തരം പ്രശ്‌നങ്ങൾ ഇക്കുറിയും ആവർത്തിക്കുമെന്നും തീർത്ഥാടകരുടെ എണ്ണം കുറച്ച സ്ഥിതിക്ക് പമ്പയിലേക്ക് വാഹനങ്ങൾ കടത്തിവിടണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

സ്വന്തം വാഹനമില്ലാതെ നിലയ്‌ക്കൽ ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്ന തീർത്ഥാടകർ മാത്രമാണ് നേരത്തെ കെഎസ്ആർടിസിയുടെ ചെയിൻ സർവ്വീസിനെ ആശ്രയിച്ചിരുന്നത്. എന്നാൽ അധികവരുമാനം ലക്ഷ്യമിട്ട് മറ്റ് വാഹനങ്ങൾ വിലക്കിയതോടെ ഭക്തർ ചെയിൻ സർവ്വീസിനെ നിർബന്ധിതമായി ആശ്രയിക്കേണ്ട സ്ഥിതിയിലായി.

പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ താമസിക്കുന്നതിനോ തങ്ങുന്നതിനോ തീർത്ഥാടകർക്ക് ഇക്കുറി അനുവാദം ഇല്ല. പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള യാത്രയിൽ നീലിമല, അപ്പാച്ചിമേട് പാത ഉപയോഗിക്കാതെ സ്വാമി അയ്യപ്പൻ റോഡ് മാത്രം ഉപയോഗിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു. പമ്പ ഗണപതി കോവിൽ നടപ്പന്തലിലെ കൗണ്ടറിലാണ് വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തവരുടെ വെരിഫിക്കേഷൻ നടത്തുന്നത്.

Tags: SABARIMALASabarimala devoteesGuidelines for Sabarimala devotees
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies