ദുബായ്: ലോകകപ്പ് ടി20 വിജയാഘോഷത്തിൽ ഓസീസ് താരങ്ങൾ ഷൂവിൽ ബിയർ ഒഴിച്ചുകുടിച്ച സംഭവത്തിൽ വിമർശനങ്ങളുമായി പാക് താരങ്ങൾ. ഓസ്‌ട്രേലിയയുടെ മാത്യൂവേഡും മാർക്കസ് സ്റ്റോയിൻസുമാണ് ആഘോഷത്തി നിടെ ഷൂവിൽ ബിയർ ഒഴിച്ച് കുടിച്ചത്. വീഡിയോ കണ്ട മുൻ പാക് താരം ഷൊഐബ് അക്തറാണ് അസ്വസ്ഥത സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചത്.
‘ഇത് എന്നെ അസ്വസ്ഥനാക്കുന്നു’ ഷൊഐബ് അക്തർ വീഡിയോയ്‌ക്കെതിരെ പ്രതികരിച്ചുകൊണ്ട് പറഞ്ഞു. ഓസീസ് ആഘോഷങ്ങളുടെ വീഡിയോയിൽ കമന്റായിട്ടാണ് അക്തർ തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചത്.
ഓസീസ് ആഘോഷത്തിനേക്കാൾ ഷൂവിൽ ബിയർ ഒഴിച്ചുകുടിക്കുന്നതാണ് വൈറലായത്. വീഡിയോ ലോകം മുഴുവൻ ഏറെ വൈറലായതോടെയാണ് ചിലർ വിമർശനവുമായി എത്തിയത്. ഐസിസിയുടെ ഔദ്യോഗിക ട്വിറ്റർ പേജിലും വീഡിയോ പങ്കുവെച്ചിരുന്നു.















