ന്യൂഡൽഹി: ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ(ബിസിസിഐ) പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായി സൗരവ് ഗാംഗുലിയെ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ(ഐസിസി) ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി നിയമിച്ചു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന അനിൽ കുംബ്ലെയ്‌ക്ക് പരകമാണ് ഗംഗുലിയെ ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി നിയമിച്ചത്.
അനിൽ കുംബ്ലെ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയെ ഐസിസി പുരുഷ ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി നിയമിച്ചതെന്ന് ഐസിസി അറിയിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളാണ് സൗരവ് ഗാംഗുലി. 2015നും 2019നും ഇടയിൽ ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ പ്രസിഡന്റായും ഗാംഗുലി സേവനമനുഷ്ടിച്ചിട്ടുണ്ട്. 2019 ഒക്ടോബറിലാണ് അദ്ദേഹം ബിസിസിഐ പ്രസിഡന്റായി ചുമതലയേറ്റത്.
ഐസിസി പുരുഷ ക്രിക്കറ്റ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്തേയ്‌ക്ക് സൗരവിനെ സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഐസിസി ചെയർമാൻ ഗ്രെഗ് ബാർക്ലേ പറഞ്ഞു.
Comments