ഇന്ത്യയിൽ മതനിന്ദാ നിയമം നടപ്പാക്കണമെന്ന് മുസ്ലീം വ്യക്തിനിയമ ബോർഡ്; പ്രവാചകനെ നിന്ദിക്കുന്നവരെ ശിക്ഷിക്കണം; ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കരുതെന്നും ആവശ്യം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിൽ മതനിന്ദാ നിയമം നടപ്പാക്കണമെന്ന് മുസ്ലീം വ്യക്തിനിയമ ബോർഡ്; പ്രവാചകനെ നിന്ദിക്കുന്നവരെ ശിക്ഷിക്കണം; ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കരുതെന്നും ആവശ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2021, 12:34 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിൽ മതനിന്ദാ നിയമം നടപ്പിലാക്കണമെന്ന് ഓൾ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ് (ഓൾ ഇന്ത്യ മുസ്ലീം പേഴ്‌സണൽ ലോ ബോർഡ്). കാൺപൂരിൽ രണ്ട് ദിവസമായി നടന്ന കൺവെൻഷനിലാണ് ആവശ്യം. പ്രവാചകനെ മാനിക്കാത്തവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും കൺവെൻഷൻ അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഏകീകൃത സിവിൽ കോഡ് നടപ്പാക്കരുതെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്.

ഹിന്ദുവും സിഖും ഉൾപ്പെടെയുളള മുസ്ലീം ഇതര സമുദായങ്ങളിലെ പണ്ഡിതർ പോലും പ്രവാചകന്റെ മഹത്വം അംഗീകരിക്കുന്നുണ്ട്. എന്നാൽ അടുത്തിടെ പ്രവാചകനെ പരസ്യമായി അപകീർത്തിപ്പെടുത്തിയിട്ടു പോലും സർക്കാർ നടപടി സ്വീകരിക്കുന്നില്ല. വർഗീയ ശക്തികളുടെ ഇത്തരം നീക്കം അംഗീകരിക്കാനാകില്ലെന്നും ഇത്തരക്കാരെ ശിക്ഷിക്കുന്നതിനുളള നിയമനിർമാണം സർക്കാർ നടത്തണമെന്നും പ്രമേയത്തിൽ പറയുന്നു.

അതുപോലെ മറ്റ് മതങ്ങളെ അപമാനിക്കുന്ന തരത്തിലുളള വാക്കുകളിൽ നിന്ന് മുസ്ലീം സമുദായ അംഗങ്ങളും ഒഴിഞ്ഞു നിൽക്കണം. അതാണ് ഇസ്ലാം പഠിപ്പിക്കുന്നതെന്നും പ്രമേയത്തിൽ പറയുന്നു. വിവിധ മതസ്ഥർ താമസിക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ഏകീകൃത സിവിൽ കോഡ് പ്രയോജനകരമാകില്ലെന്നും പ്രമേയത്തിൽ വിലയിരുത്തുന്നു.

സമൂഹമാദ്ധ്യമങ്ങളിലെ വർഗീയ പോസ്റ്റുകളും വിദ്വേഷ പരാമർശങ്ങളും നിയന്ത്രിക്കണമെന്നും പ്രമേയത്തിൽ പറയുന്നു. നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കണം. മുസ്ലീം വ്യക്തി നിയമ ബോർഡിലെ 200 അംഗങ്ങളോളം കൺവെൻഷനിൽ പങ്കെടുത്തിരുന്നു. ഞായറാഴ്ചയാണ് കൺവെൻഷൻ സമാപിച്ചത്.

Tags: Prophet Muhammadprophet
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies