പൂനെ:നെഞ്ചുവേദനയെ തുടർന്ന് സാമൂഹ്യപ്രവർത്തകൻ അണ്ണാ ഹസാരെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂനെയിലെ റൂബി ഹാൾ ക്ലിനിക്കിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.ഹസാരെയെ ആൻജിയോഗ്രാഫിക്ക് വിധേയനാക്കി.
ഹൃദയത്തിലെ കൊറോണറി ആർട്ടറിയിൽ അനുഭവപ്പെട്ട ചെറിയ ബ്ലോക്ക് നീക്കം ചെയ്തതായാണ് വിവരം. നിരീക്ഷണത്തിൽ കഴിയുന്ന ഹസാരെയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. 2-3 ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ചീഫ് കാർഡിയോളജിസ്റ്റ് ഡോ.ഗ്രാന്റ് വ്യക്തമാക്കി.
മഹാരാഷ്‌ട്രയിലെ അഹമ്മദ്നഗർ ജില്ലയിലെ റാലേഗൻ സിദ്ധി ഗ്രാമത്തിലാണ് 84 കാരനായ ഹസാരെ ഇപ്പോൾ താമസിക്കുന്നത്.















