ഗോൾ കണ്ടെത്താനാകാതെ ബ്ലാസ്‌റ്റേഴ്‌സ്; നോർത്ത് ഈസ്റ്റിനെതിരെ ഗോൾരഹിത സമനില
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോൾ കണ്ടെത്താനാകാതെ ബ്ലാസ്‌റ്റേഴ്‌സ്; നോർത്ത് ഈസ്റ്റിനെതിരെ ഗോൾരഹിത സമനില

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2021, 11:02 pm IST
Facebook
Twitter
WhatsAppTelegram

മഡ്ഗാവ്: ഐഎസ്എല്ലിൽ രണ്ടാമത്തെ മത്സരത്തിലും വിജയം കണ്ടെത്താനാകാതെ കേരള ബ്ലാസ്റ്റേഴ്‌സ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനതിരായ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. കളിയിൽ നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ഗോൾ അടിക്കുന്നതിൽ ബ്ലാസ്‌റ്റേഴ്‌സിന് പിഴച്ചു. ആദ്യ മത്സരത്തിൽ എടികെ മോഹൻബഗാനോട് തോറ്റ ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ പോയിന്റ് ലഭിച്ചു. എതിരാളികളായ നോർത്ത് ഈസ്റ്റിനും പോയൻറ് പട്ടികയിൽ അക്കൗണ്ട് തുറന്നു. മത്സരത്തിലുടനീളം ബ്ലാസ്റ്റേഴ്‌സ് ആറ് തവണ ഗോളിലേക്ക് ലക്ഷ്യം വെക്കുകയും മൂന്ന് തവണ ലക്ഷ്യത്തിലേക്ക് പന്തു പായിക്കുകയും ചെയ്തപ്പോൾ നോർത്ത് ഈസ്റ്റിന് ഒറ്റത്തവണ പോലും ലക്ഷ്യത്തിലേക്ക് പന്തു തൊടുക്കാനായില്ല.

ആദ്യ പകുതിയിൽ ജോർജെ ഡയസും രണ്ടാം പകുതിയിൽ സഹൽ അബ്ദുൾ സമദും നോർത്ത് ഈസ്റ്റ് ഗോൾ കീപ്പർ സുഭാശിഷ് റോയ് മാത്രം മുന്നിൽ നിൽക്കെ ലഭിച്ച അവസരങ്ങൾ പുറത്തേക്ക് അടിച്ചു കളഞ്ഞതോടെ ബ്ലാസ്റ്റേഴ്‌സിന്റെ വിധി ഉറപ്പിച്ചു. ആദ്യ പകുതിതിയിൽ തുടക്കം മുതൽ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റമായിരുന്നു കണ്ടത്. അഡ്രിയാൻ ലൂണയിലൂടെ ബ്ലാസ്റ്റേഴ്‌സ് നടത്തിയ മുന്നേറ്റങ്ങൾ തടയാൻ നോർത്ത് ഈസ്റ്റ് നന്നായി വിയർത്തു.

30ാം മിനിറ്റിൽ ലൂണയുടെ മനോഹരമായൊരു ക്രോസ് ബോക്‌സിനകത്തേക്ക് താണിറങ്ങിയെങ്കിലും തലവെച്ച ജോർജെ ഡയസിന് ലക്ഷ്യം കാണാനായില്ല. ആറ് മിനിറ്റിനകം ജോർജെ ഡയസിന് മത്സരത്തിലെ ഏറ്റവും അനയാസ അവസരം ലഭിച്ചു. ഇത്തവണയും ലൂണയുടെ തന്ത്രപരമായ നീക്കത്തിൽ പന്ത് കാലിലെത്തിയ ഡയസ് ഗോൾ കീപ്പർ സുഭാശിഷ് റോയ് മാത്രം മുന്നിൽ നിൽക്കെ പന്ത് പുറത്തേക്കടിച്ച് മികച്ച അവസരം പാഴാക്കി.

രണ്ടാം പകുതിയിൽ നിരവധി അവസരങ്ങൾ ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. വിൻസിയുടെ പാസിൽ പന്ത് ഗോൾ പോസ്റ്റിലേക്ക് തൊടുത്തു വിടുന്നതിന് പകരം സഹൽ പുറത്തേക്ക് അടിച്ചു കളയുന്ന കാഴ്‌ച്ചയാണ് കണ്ടത്. 83ാം മിനിറ്റിൽ നിഷുകുമാറിന്റെ പാസിൽ നിന്ന് വാസ്‌ക്വസ് തൊടുത്ത ഹെഡ്ഡർ നോർത്ത് ഈസ്റ്റ് ഗോൾ കീപ്പർ സുഭാഷിഷ് റോയ് ചൗധരി ഇടത്തേക്ക് ഡൈവ് ചോയ്ത് തട്ടിയകറ്റി. പുതിയ ഐഎസ്എൽ സീസണിലെ ഏറ്റവും മികച്ച രക്ഷപ്പെടുത്തലിനായിരുന്നു മഡ്ഗാവ് സ്റ്റേഡിയം സാക്ഷിയായത്.

Tags: KERALA BLASTERSislsahal abdul samadNishu KumarAlvaro Vazquez
Share
Tweet
SendShare

More News from this section

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

Latest News

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies