കാൺപൂർ ടെസ്റ്റ് സമനിലയിൽ; അവസാന നിമിഷം ഇന്ത്യയ്ക്ക് നിരാശ
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കാൺപൂർ ടെസ്റ്റ് സമനിലയിൽ; അവസാന നിമിഷം ഇന്ത്യയ്‌ക്ക് നിരാശ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2021, 05:51 pm IST
FacebookTwitterWhatsAppTelegram

കാൺപൂർ: ഒരു വിക്കറ്റ് കൂടി വീഴ്‌ത്തിയിരുന്നേൽ വിജയം ഇന്ത്യയുടെ കൈപ്പിടിയിൽ ഒതുങ്ങിയേനെ. അവസാന നിമിഷം വരെ പ്രതീക്ഷയിലായിരുന്നെങ്കിലും അജാസ് പട്ടേലും രചിൻ രവീന്ദ്രനും വാലറ്റമായി ഉറച്ചുനിന്നതോടെ ഇന്ത്യയ്‌ക്ക് കാൺപൂർ ടെസ്റ്റിൽ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇന്ത്യക്കു ജയിക്കാൻ ഒരു വിക്കറ്റ് മാത്രം ബാക്കി നിൽക്കെ വെളിച്ചക്കുറവ് മൂലം മത്സരം അവസാനിപ്പിക്കുകയായിരുന്നു.

91 പന്തിൽ നിന്നാണ് രചിൻ രവീന്ദ്രൻ പുറത്താകാതെ 18 റൺസെടുത്തത്. 30 പന്തിൽ നിന്ന് 5 റൺസെടുത്ത കൈൽ ജാമിസണും വിക്കറ്റ് നഷ്ടമാകാതെ കിവീസിനെ കാത്തു. പിന്നീട് ക്രീസിലെത്തിയ ടിം സൗത്തി എട്ട് പന്തിൽ നിന്ന് നാല് റൺസുമായി വേഗം മടങ്ങി. തുടർന്നാണ് അവസാന വിക്കറ്റ് കൂട്ടുകെട്ടിൽ അജാസും രചിനും ഒന്നിച്ചത്. വിക്കറ്റ് കളയാതെ സൂക്ഷിച്ച് നിലയുറപ്പിച്ച അജാസ് 23 പന്തിൽ നിന്നും പുറത്താകാതെ 2 റൺസ് മാത്രമാണ് എടുത്തത്. ഇന്ത്യക്ക് വേണ്ടി ജഡേജ നാലും അശ്വിൻ മൂന്നും വിക്കറ്റുകളും നേടി.

ഒരു ഘട്ടത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ 143 എന്ന നിലയിലായിരുന്നു ന്യൂസിലൻഡ്. അഞ്ചാം ദിനത്തിൽ ബാറ്റിങ് പുനരാരംഭിച്ച കിവികൾക്ക് കാര്യമായി ചുവടുറപ്പിക്കാനായില്ല. നാല് പേർ മാത്രമാണ് രണ്ടക്കം കടന്നത്. കെയ്ൻ വില്യംസണും ടോം ലാഥവും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ന്യൂസിലൻഡിനെ 100 കടത്തിയത്.

രണ്ടാമിന്നിങ്‌സിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 234 റൺസിന് ഡിക്ലയർ ചെയ്യുകയായിരുന്നു. ഒന്നാമിന്നിങ്‌സിൽ സെഞ്ചുറിയും രണ്ടാമിന്നിങ്‌സിൽ അർദ്ധസെഞ്ചുറിയും നേടിയ ശ്രേയസ് അയ്യരാണ് കളിയിലെ കേമൻ. ഒന്നാമിന്നിങ്‌സിൽ ഇന്ത്യ 345 റൺസാണ് നേടിയത്. ന്യൂസിലൻഡ് 296 റൺസും.

Tags: bccikanpur
ShareTweetSendShare

More News from this section

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്‍

25 പന്തില്‍ അര്‍ധസെഞ്ചുറി; ലോകകപ്പില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി ഹര്‍മന്‍പ്രീത് കൗര്‍

ചരിത്രമെഴുതി ദീപ്തി ശര്‍മ്മ; ഏറ്റവുമധികം അന്താരാഷ്‌ട്ര വിക്കറ്റെന്ന റെക്കോര്‍ഡ് ഇനി താരത്തിന് സ്വന്തം; തകര്‍ത്തത് ജുലന്‍ ഗോസ്വാമിയുടെ റെക്കോര്‍ഡ്

ലോകകപ്പ് സമ്മാനിച്ച നായകന്‍; 15 വര്‍ഷത്തെ കരിയറിന് വിരാമം; അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ബെന്‍ സ്റ്റോക്‌സ്

Latest News

വരൻ കഷണ്ടിയാണെന്ന് അറിഞ്ഞത് ചടങ്ങിന് തൊട്ട് മുൻപ്; വിവാഹത്തിൽ നിന്ന് പിൻമാറി വധു; വിവാഹമണ്ഡപത്തിൽ നാടകീയ രംഗങ്ങൾ

‘പാകിസ്ഥാൻ പ്രാദേശിക സമാധാനത്തിന് ഭീഷണി’; അഫ്ഗാനിസ്ഥാൻ ജനവാസ മേഖലകളിൽ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ

ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റെന്ന് അവകാശപ്പെട്ട യുവാവ് എംഡിഎംഎയുമായി പിടിയിൽ; ലഹരി സൂക്ഷിച്ചത് പുസ്തകങ്ങൾക്കിടയിലെ രഹസ്യ അറയിൽ

ചമ്പലിനെ വിറപ്പിച്ച കൊള്ളക്കാരൻ ജഗൻ ഗുർജാർ ജയിലിൽ കൊല്ലപ്പെട്ടു; തൂവാല കൊണ്ട് കഴുത്തുഞെരിച്ച് കൊന്നെന്ന് സഹതടവുകാരൻ

വ്യാജ ആധാർ കാർഡുമായി കേരളത്തിൽ സുഖജീവിതം; കോഴിക്കോട് മൂന്ന് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ

പനി ബാധിച്ച് ചികിത്സ തേടിയ 26കാരൻ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

12 വയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിച്ചു; ജുവനൈല്‍ ഹോം ജീവനക്കാരന്‍ പിടിയില്‍

സംഘടിത കുറ്റകൃത്യങ്ങളും രാഷ്‌ട്രീയ അക്രമങ്ങളും ശക്തമായി നിയന്ത്രിക്കുക എന്ന ലക്ഷ്യം; പബ്ലിക് സേഫ്റ്റി ബില്‍ കൊണ്ടുവന്ന് സുവേന്ദു സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies