കണ്ണൂർ : പിണറായയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നചിത്രം പകർത്തിയ സ്കൂൾ അദ്ധ്യാപകനെതിരെ കേസ്. കോട്ടപ്പള്ളി സ്വദേശി നൗഷാദിനെതിരെയാണ് കേസ് എടുത്തത്. സ്കൂളിലെ അറബിക് അദ്ധ്യാപകനാണ് നൗഷാദ്.
പെൺകുട്ടികളുടെ ശുചിമുറിയ്ക്ക് അകത്ത് മൊബൈൽ ക്യാമറ ഓണാക്കി ദൃശ്യങ്ങൾ പകർത്തിയതിനാണ് ഇയാൾക്കെതിരെ കേസ് എടുത്തത്. തിങ്കളാഴ്ചയായിരുന്നു സംഭവം. പോക്സോ നിയമം ചുമത്തിയാണ് ഇയാൾക്കെതിരെ പിണറായി പോലീസ് കേസ് എടുത്തത്.
Comments