ജവാദ് ചുഴലിക്കാറ്റ്; മൂന്ന് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം; ഒഡീഷയിലും ആന്ധ്രയിലും മഴയ്ക്ക് സാദ്ധ്യത; തയ്യാറെടുത്ത് നാവികസേനയും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജവാദ് ചുഴലിക്കാറ്റ്; മൂന്ന് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം; ഒഡീഷയിലും ആന്ധ്രയിലും മഴയ്‌ക്ക് സാദ്ധ്യത; തയ്യാറെടുത്ത് നാവികസേനയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2021, 12:00 pm IST
FacebookTwitterWhatsAppTelegram

ശ്രീകാക്കുളം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ജവാദ് ചുഴലിക്കാറ്റ് കരയിൽ തൊടാൻ മണിക്കൂറുകൾ മാത്രം. മുൻകരുതൽ നടപടിയുടെ ഭാഗമായി ഒഡീഷയുടെയും ആന്ധ്രയുടെയും തീരപ്രദേശങ്ങളിൽ നിന്ന് നിരവധി പേരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി. ഒഡീഷയിലെ പുരി ബീച്ചിൽ നിന്ന് കച്ചവടക്കാരെ ഉൾപ്പെടെ ഒഴിപ്പിച്ചു. മൂന്ന് സംസ്ഥാനങ്ങൾക്കാണ് കാലാവസ്ഥാ കേന്ദ്രം ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.

ഒഡീഷയിലും ആന്ധ്രയിലും കനത്ത മഴയ്‌ക്കും കാറ്റ് വഴിവെക്കുമെന്ന് മുന്നറിയിപ്പുണ്ട്. ആന്ധ്രയിൽ 197 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി. 11 എൻഡിആർഎഫ് സംഘങ്ങളെയും തയ്യാറാക്കിയിട്ടുണ്ട്. ആന്ധ്രയുടെ മൂന്ന് ജില്ലകളിൽ നിന്നായി അൻപതിനായിരത്തിലധികം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ശ്രീകാക്കുളം, വിശാഖപട്ടണം, വിസിയാനഗരം എന്നീ ജില്ലകളിൽ നിന്നാണ് ആളുകളെ ഒഴിപ്പിച്ചത്. രണ്ട് ഹെലികോപ്ടറുകളും സർക്കാർ സജ്ജമാക്കിയിട്ടുണ്ട്.

നാവികസേനയും എൻഡിആർഎഫും വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയിരിക്കുന്നത്. 13 പ്രളയദുരിതാശ്വാസ സംഘങ്ങളെയും നാല് ഡൈവിങ് ടീമുകളെയും ഉൾപ്പെടെ തയ്യാറാക്കി നിർത്തിയതായി നാവികസേന അറിയിച്ചു. ആന്ധ്ര, ഒഡീഷ തീരമേഖലയിൽ മെഡിക്കൽ ടീമുകളെ ഉൾപ്പെടെ സജ്ജമാക്കി നാല് നാവികസേനാ കപ്പലുകളും വിന്യസിച്ചിട്ടുണ്ട്.

വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിക്കുന്ന ചുഴലിക്കാറ്റ് ഇന്ന് രാവിലെയോടെ വടക്കൻ ആന്ധ്രാപ്രദേശ് – തെക്കൻ ഒഡിഷ തീരത്തെത്താൻ സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. തുടർന്ന് വടക്ക് – വടക്ക് കിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് ഡിസംബർ നാളെയോടെ ഒഡിഷയിലെ പുരി തീരത്ത് എത്തിച്ചേരുമെന്നാണ് കണക്കുകൂട്ടുന്നത്. കേരളത്തിൽ നിലവിൽ ചുഴലിക്കാറ്റ് ഭീഷണിയില്ല.

Tags: andhra pradeshKolkatarescue effortCyclone Jawad
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies